കര്‍ഷക സമരം: ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന്; നടൻ മോഹന്‍ലാല്‍


കൊച്ചി: ദില്ലി അതിർത്തിയിൽ നാടക്കുന്ന കർഷക സമരത്തെ പറ്റി പ്രതികരിക്കാതെ മോഹൻലാൽ. ദില്ലിയിൽ നടക്കുന്ന പ്രക്ഷോഭത്തെ പറ്റി പ്രതികരിക്കാത്ത് എന്തെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പിന്നീട് അതേപ്പറ്റി പ്രതികരിക്കാമെന്നായിരുന്നു ലാലിന്റെ മറുപടി.
അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ലാൽ.
സലീം കുമാർ, ബാബു ആന്റണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി അടക്കമുള്ള മലയാള നടൻമാരും, ബോളീവുഡ് താരങ്ങളും കർഷക സമരത്തിൽ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മാധ്യമങ്ങൾ ലാലിനോട് പ്രതികരണം ചോദിച്ചത്.