
കൊച്ചി: രാജ്യത്തിന് തന്നെ ഏറെ അഭിമാനമായ കെ ഫോൺ പദ്ദതി മുഖ്യമന്ത്രി പിണറായി വിജയൻ അൽപം സമയത്തിനകം ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ഹൈസ്സ്പീഡ് നെറ്റ് കണക്ടിവിറ്റി (കെഫോൺ) ഒന്നാംഘട്ട ഉദ്ഘാടനമാണ് വൈകിട്ട് 5.30ന് ഓൺലൈനായി നടക്കുന്നത്. എംഎം മണി, തോമസ് ഐസക് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
എറണാകുളം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കെ.ഫോൺ ആദ്യഘട്ടത്തിൽ യാഥാർഥ്യമാകുന്നത്. ഏഴ് ജില്ലകളിലഞ 1000 ത്തോളം വരുന്ന തസർക്കാർ ഓഫീസുകളിലാണ് കെ ഫോൺ നെറ്റ് കണക്ഷൻ ലഭിക്കുക. 5700 ഓളം സർക്കാർ ഓഫീസുകളിൽ ജൂലൈയോടെ കെ.ഫോണെത്തും.
7500 കിലോമീറ്ററോളം കേബിൾ ലൈൻ പദ്ധതിക്കായി കേരളത്തിൽ സ്ഥാപിച്ചു കഴിഞ്ഞു. കെഎസ്ഇബി പോസ്റ്റുകൾ വഴിയാണ് ഇവ വലിച്ചത്. 20 ലക്ഷത്തോളം വരുന്ന ബിപിഎൽ കാർഡ് ഉടമകൾക്ക് അടുത്ത ഘട്ടം മുതൽ കെ ഫോൺ സൗജന്യ ലഭിക്കും.
1531 കോടിയാണ് പദ്ധതിയുടെ ഏകദേശ ചെലവ്. 70 ശതമാനം തുകയും സംസ്ഥാനത്തിന്റെ കിഫ്ബി വഴിയാണ് നൽകുന്നത്.