fbpx

ഈ സംസ്‌ഥാനത്തെ അടുക്കളയിൽ എന്ത് വേവിക്കണമെന്നും കഴിക്കണമെന്നും ഇവിടുള്ളവർ തീരുമാനിക്കും; പാലത്തിനു അങ്ങുണ്ടാക്കുന്ന കുറിപ്പടി പാത്രത്തിലേക്കും കൂടി അത് നീട്ടണ്ട; ഈ ശ്രീധരനെതിരെ കെ.ജെ. ജേക്കബ്ബ്

തിരുവനന്തപുരം: ഈ ശ്രീധരനെതാരെ രൂക്ഷ വിമർശനവുമായി മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിന്റെ അടുക്കളയിൽ എന്തുവേവിക്കണമെന്നു. കഴിക്കണമെന്നും ഇവിടുള്ള ആളുകൾ തീരുമാനിക്കും.

പാലത്തിനു അങ്ങുണ്ടാക്കുന്ന കുറിപ്പടി കൊള്ളാമായിരിക്കും. പാത്രത്തിലേക്കും കൂടി അത് നീട്ടണ്ടെന്നും അത് കൈയിൽ വെച്ചേക്കു എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ശ്രീധരൻ സാറിന്റെ എൻട്രി ഒരു പൊളിറ്റിക്കൽ മഹാസംഭവമാക്കാൻ അദ്ദേഹം ചെയ്ത ഓരോ കാര്യവും പറഞ്ഞ ഓരോ വാക്കും ഒന്നൊഴിയാതെ ഓഡിറ്റ് ചെയ്യുന്ന മുഴുവൻ ഇടതുപക്ഷ ഹാൻഡിലുകൾക്കും അഭിവാദ്യങ്ങൾ.

എന്റെ ടൈം ലൈൻ മുഴുവൻ ഇപ്പോൾ സാറാണ് 😁

നിങ്ങൾ ആഞ്ഞു ശ്രമിച്ചാൽ അദ്ദേഹം ഒരു സ്റ്റാറാകും.

അല്ലെങ്കിൽ ഇന്നത്തെപ്പോലെ രണ്ടു പ്രസ്താവനകൾ കൂടി ഇറക്കി മിത്രങ്ങൾക്കു തന്നെ ഭാരമാകും.
അത് നിങ്ങൾ സമ്മതിക്കരുത്.
..

ഇന്നലെത്തെ പോസ്റ്റിന്റെ ബാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകളിൽ പെടുന്നതാണ് കൊങ്കൺ റെയിൽവേയും ഡൽഹി മെട്രോയും. അതിന്റെ നേതൃസ്‌ഥാനത്തുണ്ടായിരുന്ന ആൾ എന്ന നിലയിൽ ഈ ശ്രീധരനോട് ആദരവുണ്ട്. അതിനെ ട്രോളുന്നതിൽ കാര്യമില്ല.

എന്നാൽ അദ്ദേഹം പറയുന്ന രാഷ്ട്രീയത്തോടു അതേ ബഹുമാനത്തോടെ പ്രതികരണം നടത്താൻ സാധിക്കുന്നില്ല.

താൻ ശുദ്ധ വെജിറ്റേറിയൻ ആണെന്നും ആരും മാസം കഴിക്കുന്നത് തനിക്കു ഇഷ്ടമല്ലെന്നും കേരളത്തിന്റെ ‘സ്വയംനിയുക്ത’ മുഖ്യമന്ത്രി പറയുമ്പോൾ അദ്ദേഹം തെരഞ്ഞെടുത്ത രാഷ്ട്രീയ ധാരയിൽ അദ്ദേഹത്തിന് പിശകുപറ്റിയിട്ടില്ലെന്നു പറയേണ്ടി വരുന്നു.

വർത്തമാനത്തിൽ മോഡി പോലും കാണിക്കാത്ത അഹന്ത.

വോട്സ്ആപ്പ് യൂണിവേഴ്ജ്സിടിയിലെ സ്റ്റഡി മെറ്റിരിയലും ഫ്യൂഡൽ സ്വഭാവവുംകൊണ്ട് മലയാളിയുടെ ഭക്ഷണത്തിന്റെ മെനു സാർ ഉണ്ടാക്കരുത്.

ഈ സംസ്‌ഥാനത്തെ അടുക്കളയിൽ എന്ത് വേവിക്കണം എന്ത് കഴിക്കണം എന്ന് ഇവിടുള്ളവർ തീരുമാനിക്കും.

പാലത്തിനു അങ്ങുണ്ടാക്കുന്ന കുറിപ്പടി കൊള്ളാമായിരിക്കും.
പാത്രത്തിലേക്കും കൂടി അത് നീട്ടണ്ട.

അത് കൈയിൽ വെച്ചേക്കുക.

Content Summary kj jecob Facebook post

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button