സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, വനിതകള്‍ക്ക് പരിഗണനയില്ലെന്ന്; എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്


കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയ്ക്ക് ഉള്ളിൽ പുരുഷമേധാവിത്വം വളരേ കൂടുതലെന്ന് എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. താനത് നേരത്തെ തന്നെ അനുഭവിച്ചതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ഷമ വ്യക്തതമാക്കി.
‘കേരളം ഇത്രയധികം വനിതകളുള്ള സംസ്ഥാനമാണ് . രാജസ്ഥാനിലും യുപിയിലുമെല്ലാം സ്ത്രീകൾ മുമ്പിലിരിക്കും. എന്നാൽ കോൺഗ്രസ്സിന്റെ കേരളത്തിലെ പരിപാടിയിൽ സ്ത്രീകൾ മുന്നിലിരിക്കുന്നത് കാണാനാകുമോ എന്നും ഷമ മുഹമ്മദ് ചോദിക്കുന്നു.
കേരളത്തിലെ കോൺഗ്രസ് പരിപാടികളിൽ സ്ത്രീകളെ മുൻ നിരയിലിരിക്കാൻ സമ്മതിക്കാത്ത സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം നിലപാടുകളിൽ തീർത്തും മാറ്റം വരുന്നുണ്ടെന്നും എഐസിസി വക്താവ് കൂട്ടിച്ചേർത്തു. കേരള രാഷ്ട്രീയത്തിൽ മറ്റ് സംസ്ഥാനങ്ങളിലുള്ള പരിഗണനപോലും വനിതകൾക്കില്ലെന്നും ഷമ മുഹമ്മദ് പറഞ്ഞു.