
തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ വാനോളം പുകഴ്ത്തി മാർ.ജോർജ്ജ് ആലഞ്ചേരി. ആരോഗ്യരംഗത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് ശൈലജ ടീച്ചറെന്നും
കത്തോലിക്കാ സഭയുടെ മേജർ കൂടിയായ ആർച്ച് ബിഷപ്പ് ആലഞ്ചേരി ചൂണ്ടിക്കാട്ടി.
ലോകം തന്നെ ശ്രദ്ധിക്കുന്ന നക്ഷത്രമാണ് ആരോഗ്യ മന്ത്രിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളെ പോലും വെല്ലുവിളികളായി സ്വീകരിച്ച് കൊണ്ട് ജീവിതത്തെ തന്നെ വിജയമാക്കി മാറ്റിയെടുത്തവരാണ് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമെന്നും ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.
കൊവിഡ് സംസ്ഥാനത്ത് ഗുരുതരമായി ബാധിച്ച സമയം ഒരുരോഗിയും സംസ്ഥാനത്ത് ചികിത്സ ലഭിക്കാതെ മരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കേരളം ഭരിക്കുന്നത് ഇടത് മുന്നണി ആയാലും യുഡിഎഫ് മുന്നണി ആയാലും ശൈലജ ടീച്ചറെ തന്നെ ആരോഗ്യ മന്ത്രിയായി മതിയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് കെസിബിസിയുടെ പരിപാടിയിൽ ആരോഗ്യ മന്ത്രിയെ ആദരിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.