പിണറായി വിജയൻ ചരിത്രം തിരുത്തും; എൽഡിഎഫിന് ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സർവേ; ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് പറഞ്ഞത് 6 ശതമാനം ആളുകൾ മാത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി എൽഡിഎഫിന് തന്നെ തുടർഭരണം ലഭിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ സർവേ ഫലം. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തന്നെ മുഖ്യമന്ത്രി പിണറായി തിരുത്തിക്കുറിക്കുമെന്നാണ് സീ ഫോർ സർവേ വ്യക്തമാക്കുന്നത്.
72 സീറ്റ് മുതൽ 78 വരെ നേടി എൽഡിഎഫ് തുടർ ഭരണം നേടും. അതേസമയം യു.ഡി.എഫ് 59 മുതൽ 65 സീറ്റുവരെ നേടി പ്രതിപക്ഷത്ത് തന്നെ ഇരിക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. എൻഡിഎ ബിജെപി 3 മുതൽ 7 സീറ്റുകൾ വരെ നേടുമെന്നും സർവേ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രവർത്തനം മികച്ചതെന്നാണ് 45 ശതമാനം ആളുകളും പറയുന്നത്. 24 ശതമാനം ആളുകൾ തൃപ്തികരമെന്ന് അഭിപ്രായപ്പെട്ടപ്പോൾ. 31 ശതമാനം ആളുകളുകൾ മോശമെന്നും പറയുന്നു.
കേരളത്തിന്റെ വരാൻ പോകുന്ന മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത ആളുകളിൽ 39 % ആളുകളും മുഖ്യമന്ത്രി പിണറായിയുടെ പേര് തന്നെയാണ് പറഞ്ഞത്.
അതേസമയം ഉമ്മൻചാണ്ടി ആകണമെന്ന് 18 ശതമാനം ആളുകളും അഭിപ്രായപ്പെട്ടപ്പോൾ. 9 ശതമാനത്തോളം പേര് ശശി തരൂരിനെ ആണ് പിന്തുണച്ച്. അതേസമയം ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് 7 ശതമാനം ആളുകളുടെ പിന്തുണ കിട്ടി.
രമേശ് ചെന്നിത്തലയ്ക്കും കെ സുരേന്ദ്രനും 6 ശതമാനം ആളുകളുടെ പിന്തുണയും ലഭിച്ചു. മുല്ലപ്പള്ളി 4 ശതമാനം, കുഞ്ഞാലിക്കുട്ടി 2 ശതമാനം എന്നിങ്ങനെയാണ് പിന്തുണ. ഇതോടെ ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടിയാൽ ചരിത്ര തോൽവി തന്നെ യുഡിഎഫ് നേടുമെന്ന് ഇതോടെ ഉറപ്പായി.
Picture Credit: Asianet News