fbpx

ശബരിനാഥും ഷാഫിയും നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പി.എസ്.സി വിഷയം ചൂണ്ടിക്കാട്ടി സെക്രട്ടേറിയേറ്റിന് മുന്നിൽ ശബരിനാഥ്, ഷാഫി പറമ്പിൽ എന്നിവർ നടത്തുന്ന നിരാഹാര സമരം അൽപം മുമ്പ് അവസാനിപ്പിച്ചു.

ഇരുവരേയും സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളായി നടത്തിവരുന്ന നിരാഹാര സമരത്തെ തുടർന്ന് ഇരുവരുടേയും ആരോഗ്യനില ചെറിയ രീതിയിൽ മോശമായതായി കണ്ടെത്തിയിരുന്നു ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ പറഞ്ഞതിനെ തുടർന്നാണ് ഇരുവരും നിരാഹാര അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ശബരിനാഥിനും ഷാഫിക്കും പകരമായി റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, നുസൂർ എന്നീ നേതാക്കൾ നിരാഹാര സമരം തുടരും.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button