fbpx

സ്വപ്നയെ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചു: പൊലീസ് ഓഫീസറുടെ മൊഴി പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരുപറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്വപ്നയെ നിര്‍ബന്ധിച്ചെന്ന് പോലീസ് ഓഫീസറുടെ മൊഴി പുറത്ത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഓഫീസറാണ് കേസ് അന്വേഷിക്കുന്ന സംഘത്തിന് മൊഴി കൊടുത്തത്.

സംഘം ചോദിക്കുന്ന പല ചോദ്യവും മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നിര്‍ബന്ധപൂര്‍വ്വം സ്വപ്നയെ കൊണ്ട് പറയിപ്പിക്കുന്ന രീതിയിൽലുള്ളതാണ്. സ്വപ്ന സുരേഷിനെ സംഘം നിര്‍ബന്ധ പൂർവം മൊഴി പറയിപ്പിക്കുന്നത് താൻ കേട്ടിട്ടുണ്ടെന്നും വനിതാ പോലീസ് ഓഫീസർ പറയുന്നു.

ഒരു ഉന്നതനായ ആളെ ഇവിടെ കൊണ്ടിരുത്തുമെന്നും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പലകുറി പറയുന്നത് കേട്ടതായും. ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനിടെ ഫോണിലൂടെ ഇടക്കിടെ സംസാരിക്കുമെന്നും സിവില്‍ ഓഫീസര്‍ മൊഴിയൂടെ പറയുന്നു.

പീഡിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞതായും. പ്രഷര്‍ കൊടുത്ത് കൊണ്ട് സ്വപ്നയേ ചോദ്യം ചെയ്തത് രാധാകൃഷ്ണന്‍ ആയിരുന്നെന്നും മൊഴിയിലുണ്ട് . ശബ്ദരേഖയെ പറ്റി കൂടുതൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിനാണ് സിവില്‍ വനിതാ ഓഫീസര്‍ മൊഴി കൊടുത്തത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button