fbpx

ഇടതുപക്ഷത്തിൽ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലും പ്രതീക്ഷയിലും പ്രതിപക്ഷം നിരാശയിൽ; വികസനമാണ് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്; കേരളം മാറില്ലെന്ന ജനങ്ങളുടെ ധാരണയെ മാറ്റിയെടുക്കാന്‍ ഇടതുപക്ഷത്തിനായെന്ന് ; മുഖ്യമന്ത്രി

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സംസ്ഥാനത്ത് എൽഡിഎഫ് നടത്തിയ വികസന പദ്ധതികള്‍ എൽഡിഎഫിനെ കൂടുതല്‍ ജനപിന്തുണയുള്ളതാക്കി തീര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇടതുപക്ഷത്തിൽ ജനങ്ങള്‍ക്കുള്ള വിശ്വാസവും പ്രതീക്ഷയും യുഡിഎഫിനേയും പ്രതിപക്ഷത്തേയും വലിയ രീതിയിലുള്ള നൈരാശ്യത്തിലേക്കാണ് ഇപ്പോൾ തള്ളിവിട്ടിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളില്‍ പോലും പ്രതിപക്ഷം ഒപ്പം നില്‍ക്കാന്‍ തയ്യാറായില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

നാട്ടിലെ നടന്ന വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവയ്ക്കാന്‍ ആർക്കും തന്നെ ക‍ഴിയില്ലെന്നും കേരളത്തിന്റെ മാറ്റം ജനത്തിന് ബോധ്യമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിന്റെ പ്രചാരണ യോഗങ്ങളിലെ ജനത്തിന്റെ പങ്കാളിത്തം അതാണ് വ്യക്തമാക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം വികസനമാണെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളം ഒരിക്കലും മാറില്ലെന്ന ധാരണയെ തന്നെ മാറ്റിയെടുക്കാന്‍ എൽഡിഎഫ്‌ സർക്കാരിന് ആയതായും പിണറായി വിജയൻ പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button