കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് കാലവസ്ഥ നിരീക്ഷണ വകുപ്പ് പ്രഖ്യാപിച്ചു.

ജൂണ്‍ 1ന് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് ഇടുക്കി, ജില്ലകളിലും. 2ന് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 3 ന് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് അലര്‍ട്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ സംസ്ഥാനത്ത് ജൂണ്‍ 1 മുതല്‍ 5 വരെ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കിയത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button