20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്; സൗജന്യ വാക്‌സിനേഷന് 1000 കോടി; ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന് പരിഗണനയുമായി പിണറായി സര്‍ക്കാരിന്റെ പുതിയ ബജറ്റ് സംസ്ഥാന ധനമന്ത്രിയും സിപിഐഎം നേതാവുമായ കെ.എന്‍ ബാലഗോപാലാണ് അൽപം മുമ്പ് നിയമസഭയില്‍ പുതിയ ബജറ്റ് അവതരിപ്പിച്ചത്.

കേരളത്തെ കോവിഡാനനന്തരമായി ലോകം നീങ്ങുന്നത് അനുസരിച്ച് മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് അവതരണത്തിൽ അദ്ദേഹം പറഞ്ഞു.

മുന്‍ ഇടത് സർക്കാരിന്റെ ധനമന്ത്രിയായ ഐസകിന്റെ ബജറ്റിന്റെ തുടര്‍ച്ചയാണ് ഈ ബജറ്റ്. പ്രകടനപത്രികയിൽ എൽഡിഎഫ് തന്ന പ്രഖ്യാപനങ്ങള്‍ നടപ്പിൽ വരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു.

പ്രഖ്യാപനങ്ങൾ ഇങ്ങനെ

20,000 കോടിയുടെ കോവിഡ് 19 പ്രതിസന്ധി നേരിടാന്‍ രണ്ടാം പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

ജനങ്ങളിലേക്ക് നേരിട്ട് 8000 കോടി എത്തിക്കും. 8,900 കോടി രൂപ ഉപജീവനമാർഗം പ്രതിസന്ധിയിലായവര്‍ക്ക് പണം നേരിട്ട് എത്തിക്കുന്നത്

2500 കോടി ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍

സൗജന്യ വാക്സിന്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ 1000 കോടി രൂപ.

എല്ലാവര്‍ക്കും സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും ഉടന്‍ തന്നെ സൗജന്യ വാക്സിന്‍ ലഭ്യമാക്കും.

പുതിയ നികുതികൾ കോവിഡ് സാഹചര്യത്തില്‍ ഇല്ല. നികുതികൾ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും.

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ വിവിധ പകര്‍ച്ച വ്യാധികളെ അടക്കം തടയുന്നതിനായി പ്രത്യേകമായി ബ്ലോക്കുകള്‍ തുടങ്ങൂം പിഎച്ച്സി സിഎച്ച്സികളില്‍ 10 ഐസൊലേഷന്‍ ബെഡ്ഡൂകൾ.

പത്ത്കോടി വാക്സിന്‍ വിതരണ കേന്ദ്രത്തിന്, ലൈഫ് സയന്‍സിലെ പാര്‍ക്കില്‍ വാക്സില്‍ ഉല്‍പാദന കേന്ദ്രം, വാക്സിനുകളുടെ ഗവേഷണത്തിന് ഉടൻതന്നെ പദ്ധതിയുണ്ടാക്കും.

2000 കോടി രൂപയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നൽകും.

പരമ്പരാഗത രീതികൾ ഒഴിവാക്കി തീരദേശ സംരക്ഷണത്തിന് ആധുനിക മാര്‍ഗങ്ങള്‍ ഉടൻ തന്നെ സ്വീകരിക്കും.

1600 കോടിയുടെ വായ്പ തൊഴില്‍ സംരംഭങ്ങള്‍ക്കു നൽകും .

സംസ്ഥാനത്ത് കേരള ബാങ്കുകൾ വഴി കുറഞ്ഞ പലിശ നിരക്കിൽ കാര്‍ഷിക വായ്പകൾ നൽകും. 4 ശതമാനം പലിശ നിരക്കില്‍ കൃഷിക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ വായ്പകൾ നൽകും.

10 കോടി രൂപ കൃഷിഭവനുകള്‍ സ്‌മാര്‍ട്ടാക്കാന്നായി ആദ്യഘട്ടമായി നൽകും.

അടിസ്ഥാന സൗകര്യവികസനത്തിന് തീരദേശത്തും തീരസംരക്ഷണത്തിനും 5300 കോടിരൂപയുടെ പദ്ധതി. 1500 കോടിരൂപയുടെ പദ്ധതി ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍ നിന്ന് നടപ്പാക്കും

1000 കോടി രൂപയുടെ വായ്പാ പദ്ധതികുടംബശ്രീക്ക് .

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button