15 ലക്ഷം രൂപ മഞ്ചേശ്വരത്ത്‌ മത്സരിക്കാതിരിക്കാന്‍ ചോദിച്ചു, 2 ലക്ഷം തന്നു: ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലർ വാഗ്ദാനം ചെയ്തു; അപരന്റെ വെളിപ്പെടുത്തലിൽ കുടുങ്ങി സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ കെ.സുരേന്ദ്രന്റെ അപരനായി പത്രിക സമർപ്പിച്ച സുന്ദരയ്ക്ക് മത്സര രംഗത്ത് നിന്ന് പിന്മാറാൻ 2.5 ലക്ഷം കിട്ടിയതായി വെളിപ്പെടുത്തൽ. ആദ്യം തനിക്ക് വാഗ്ദാനം നൽകിയത് 15 ലക്ഷം രൂപ ആണെന്ന് സുന്ദര
മാതൃഭൂമി ഏഷ്യാനെറ്റ് എന്നി ചാനലുകളോടാണ് പ്രതികരിച്ചത്.

തുടർന്ന് മണ്ഡലത്തിൽ താൻ ജയിച്ചു കഴിഞ്ഞാൽ, വൈൻ പാർലറും വീടും അടക്കം ബാക്കി കാര്യങ്ങൾ എല്ലാം നോക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉറപ്പു നൽകിയിരുന്നതായും സുന്ദര പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി. കെ.സുരേന്ദ്രൻ മൊബൈൽ ബന്ധപ്പെട്ടിരുന്നതായും പ്രാദേശിക ആർഎസ്‌എസ് ബിജെപി നേതാക്കൾ പണം വീട്ടിൽ എത്തിച്ചതെന്നും സുന്ദര വെളിപ്പെടുത്തി.

ബിഎസ്പിയുടെ സ്ഥാനാർഥിയായി മണ്ഡലത്തിൽ
നാമനിർദേശ പത്രിക കൊടുത്ത സുന്ദര പിന്നീട് പത്രിക തന്നെ പിൻവലിക്കുകയായിരുന്നു. പിറ്റേദിവസം സുന്ദരയെ കാണാനില്ലെന്ന് ബിഎസ്പി പോലീസിലും പരാതി കൊടുത്തിരുന്നു.

തുടർന്ന് മഞ്ചേശ്വരത്ത് പ്രത്യക്ഷപ്പെട്ട സുന്ദര മാധ്യമങ്ങളെ കാണുകയും താൻ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറുകയാണെന്ന് പറയുകയുമായിരുന്നു. സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിച്ച സുന്ദര മുൻപ് നടന്ന ഒരു തെരഞ്ഞെടുപ്പിൽ 467 വോട്ടുകൾ ഇവിടെ നേടിയിരുന്നു. അന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേന്ദ്രൻ 89 വോട്ടിനാണ് മഞ്ചേശ്വരത്ത് തോറ്റത്.

https://www.facebook.com/watch/?v=837219473844428

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button