fbpx

കുഴൽപ്പണം, സുരേന്ദ്രന് കുരുക്ക് മുറുകുന്നു ; പത്രിക പിന്‍വലിക്കാനായി കോഴ: സുരേന്ദ്രനെതിരേ കേസെടുക്കാന്‍ കോടതി അനുമതി

കാസർകോട്: നാമനിർദേശപത്രിക മണ്ഡലത്തിൽ നിന്നും പിൻവലിക്കാൻ കോഴ കൊടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി. എതിർ സ്ഥാനാർഥിയായ സുന്ദര നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്. സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി കോടതി നൽകിയത്.

മഞ്ചേശ്വരത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി വി.വി. രമേശൻ കൊടുത്ത ഹർജിയിലാണ് കാസർകോട് ജില്ലാ ജുഡീഷ്യൽ കോടതിയുടെ ഉത്തരവിട്ടത്. നിയമ നടപടികളുമായി പോലീസിന് മുന്നോട്ടുപോവാമെന്നും കോടതി വ്യക്തമാക്കി.

ഐ.പി.സി 171 B പ്രകാരം കേസെടുക്കാം . ഇലക്ഷൻ അട്ടിമറിക്കൽ, കൈക്കൂലി കൊടുക്കൽ അടക്കമുള്ള കുറ്റങ്ങളിലും സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം അറസ്റ്റ് വാറണ്ടില്ലാതെ അറസ്റ്റ് പാടില്ലെന്നും ജില്ലാ കോടതി വ്യക്തമാക്കി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button