fbpx

ധൂം നാല്, പെട്രോൾ വില കൂടിയതിനാല്‍ സൈക്കിളില്‍; ഇന്ധനവില വർധനവിനെ ട്രോളി വിനീത് ശ്രീനിവാസന്‍

കൊച്ചി: പെട്രോൾ ഡീസൽ വര്‍ധനവിനെ ട്രോളി നടൻ വിനീത് ശ്രീനിവാസന്‍. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ധൂമിന്റെ 4ാം ഭാഗത്തില്‍ ബൈക്കിനുപകരം സൈക്കളായിരിക്കുമെന്ന രീതിയിലുള്ള ട്രോളാണ് വിനീത് പങ്കുവെച്ചത്.

ഹൃത്വിക് റോഷനും, അഭിഷേക് ബച്ചനുമാണ് ട്രോളിലെ ചിത്രത്തിൽ. അതേസമയം കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചതിന് വിനീതിനെതിരെ ഇഡിയുടെ റെയ്ഡുണ്ടാകുമെന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്.

കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചാല്‍ താങ്കൾ രാജ്യദ്രോഹിയാക്കുമെന്നും സൂക്ഷിച്ചോളൂയെന്നുമാണ് പലരും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുൻപാണ് പെട്രോൾ വില 100 കടന്നത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button