fbpx

പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന്; കെ.സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രിയെ ചവിട്ടി താഴെ വീഴ്ത്തിയെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവും കെ.പി.സി.സിയുടെ സംസ്ഥാന അധ്യക്ഷനുമായ കെ സുധാകരൻ. ചതിയിലൂടെയാണ് വാരികയിൽ അത് തെറ്റായി അവർ പ്രസിദ്ധീകരിച്ചത് അതിന്റെയെല്ലാം ഉത്തരവാദിത്തം എനിക്കല്ലെന്നും കോൺഗ്രസ് നേതാവ് സുധാകരൻ പറഞ്ഞു.

പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങളോട് തനിക്ക് അതുപോലെ തന്നെ മറുപടി പറയാൻ ഇപ്പോൾ സാധിക്കില്ല. പിആർ ഏജൻസിയിൽനിന്നും പുറത്തുവന്ന പിണറായിയെയാണ് താൻ ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അതെ ഭാഷയിൽ തനിക്ക് മറുപടി പറയാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ സംസ്കാരവും എന്റെ വ്യക്തിത്വവും താൻ ഇരിക്കുന്ന കസേരയുടെ മഹത്വവും മുഖ്യമന്ത്രിയിലേക്ക് താഴാനാകില്ലെന്നും സുധാകരൻ പറഞ്ഞു.

സുധാകരന്റെ വാക്കുകൾ ഇങ്ങനെ….

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button