fbpx

സുധാകരനെതിരെ വിജിലന്‍സിന് പരാതി; സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് മുന്‍ ഡ്രൈവര്‍; സുധാകരന് കുരുക്ക്

കെപിസിസിയുടെ സംസ്ഥാന പ്രസിഡണ്ട് കെ സുധാകരന്റെ പഴയതും പുതിയതുമായ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിൽ പരാതി. ഡി.സി.സി ഓഫീസ് നിര്‍മ്മാണവും കരുണാകരന്‍ ട്രസ്റ്റ് എന്നിവയുടെ പേരിലും സുധാകരൻ കോടിക്കണക്കിന് രൂപ പിടിച്ചെടുത്തെന്നാണ് പരാതിയിവുള്ളത്. സുധാകരന്റെ മുന്‍ മനസാക്ഷി സൂക്ഷിപ്പുകാരനും ഡൈവറുമായിരുന്ന പ്രശാന്താണ് പരാതിക്കാരന്‍.

സുധാകരനും പിണറായി വിജയനും തമ്മിൽ നടന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡ്രൈവർ പരാതി നല്‍കിയത്.

കരുണാകരന്‍ ട്രസിറ്റിനായി 32 കോടി സുധാകരനും അനുയായികളും കൂടി പിരിച്ചെടുത്തതായും ഈ തുക സ്വന്തം ആവശ്യങ്ങള്‍ക്കായി സുധാകരന്‍ ഉപയോഗിച്ചെന്നുമാണ് പ്രശാന്ത് ബാബു നൽകിയ പരാതിയിലെ ആരോപണങ്ങളിൽ ഒന്ന്.

വിദേശത്ത് നിന്നടക്കം കണ്ണൂർ ഡിസിസിയുടെ ഓഫീസ് നിര്‍മ്മാണത്തിനായി സംഭാവനകൾ ലഭിച്ചിരുന്നു. ഈ തുകയും സുധാകരന്‍ തന്നെ വകമാറ്റിയതായും പ്രശാന്ത് ബാബു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആരംഭിച്ചാല്‍ താൻ തന്നെ തെളിവുകള്‍ ഹാജരാക്കുമെന്നും പ്രശാന്ത് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടികൊണ്ടുപോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടതായുള്ള ആരോപണത്തിൽ സുധാകരനെതിരെ സംസ്ഥാന ഡിജിപിക്ക് കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. തട്ടികൊണ്ട് പോകൽ ശ്രമം ക്രിമിനല്‍ ഗൂഢാലോച എന്നിവയ്ക്ക് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button