fbpx

യുവമോർച്ചയുടെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു; ബിജെപിക്ക് തിരിച്ചടി

തിരുവനന്തപുരം: വമോർച്ചയുടെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു. സുധീഷ് കുളത്തുങ്കരയാണ് സിപിഎമ്മിനൊപ്പം ചേർന്ന് കൊണ്ട് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ചിറയിൻകീഴിലെ മണ്ഡലം പ്രസിഡന്റായും മുദാക്കൽ മണ്ഡലം കമ്മിറ്റിയംഗമായും, കർഷകമോർച്ച പ്രസിഡന്റായും, ഹിന്ദു ഐക്യവേദി എ.ബി.വി.പി, മണ്ഡലം കമ്മിറ്റി അംഗമായും സുധീഷ്
പ്രവർത്തിച്ചിട്ടുണ്ട്.

വർഗീയ, സാമ്പത്തിക താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടുള്ള ബിജെപി ജില്ലാ സ സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ മനംമടുത്താണ് ബിജെപി ബന്ധം താൻ ഉപേക്ഷിക്കുന്നതെന്നും സുധീഷ് പറഞ്ഞു.

സിപിഐഎമ്മിന്റെ ആറ്റിങ്ങൽ ഓഫീസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സുധീഷിനെ പാർട്ടി പതാക നൽകി സിപിഎമ്മിലേക്ക് സ്വീകരിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button