fbpx

ഗുണ്ടായിസം പൊങ്ങച്ചം, കെഎസ്‌യുവിനെ ഗുണ്ടാ പ്രസ്ഥാനമാക്കി; കോൺഗ്രസിനെ രക്ഷിക്കാൻ ഇറക്കിയ സുധാകരന്റെ തുടക്കം പാളിയതോടെ; ഒഴിയാ ബാധയായി പുതിയ കെപിസിസി പ്രസിഡന്റ്; പഴയ കേസുകൾ പിണറായി കുത്തി പൊക്കിയാൽ സുധാകരന്റെ ജീവിതം ഇനി അഴിക്കുള്ളിൽ

തിരുവനന്തപുരം: തന്റെ കാലത്ത് കെഎസ്‌യുവിന്റെ നേത്യത്വത്തിൽ നടത്തിയ ബ്രണ്ണൻ കോളേജിലെ അക്രമങ്ങൾ എണ്ണി പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് എത്തിയതോടെ കോൺഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ വെട്ടിൽ.

ഗാന്ധിയൻ സ്വഭാവം പിന്തുടർന്ന് വന്ന കെപിസിസി പ്രസിഡന്റുമാരുടെ ശൈലിയിൽ നിന്ന് കോൺഗ്രസ് കൊടും ക്രിമിനൽ പശ്ചാത്തലത്തിലേക്ക് പോയെന്ന തോന്നൽ സുധാകരന്റെ തുറന്നു പറച്ചിലോടെ ജനങ്ങളിൽ ഉണ്ടായതായാണ് വിലയിരുത്തൽ.

പഴയ ഗുണ്ടായിസങ്ങൾ കെ സുധാകരൻ തുറന്നടിച്ചതോടെ, കെഎസ്‌യു ജനങ്ങൾക്കിടയിൽ ഗുണ്ടാ പ്രസ്ഥാനമായതായും. സംഘടനയുടെ മുഖം നഷ്ടപെട്ടതായും പേരിന് തന്നെ ഇത് കോട്ടം വരുത്തിയതായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പണ്ട് മുതൽക്കേ ആരും കൊലപാതകങ്ങളും അക്രമങ്ങളും നടത്തി വന്ന കെഎസ്‌യു ഗുണ്ടാ പ്രസ്ഥാനമാണെന്ന ഇടത് നേതാക്കളുടെ ആരോപണം സുധാകരൻ തന്നെ തിലൂടെ തുറന്നു സമ്മതിച്ചിരിക്കുകയാണ്.

അതേസമയം ജനങ്ങൾക്കും അണികൾക്കുമിടയിൽ പ്രതാപം നഷ്ടപ്പെട്ട കോൺഗ്രസിനെ പഴയ കാലത്തേക്ക് തിരികെ എത്തിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വം സുധാകരനെ രംഗത്തിറക്കിയത്. സുധാകരന്റെ തുടക്കം മൊത്തത്തിൽ പാളിയതായാണ് സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം ആളുകളുടെയും വിലയിരുത്തൽ. കെപിസിസി പ്രസിഡന്റെന്ന നിലയിൽ ഈ അവസ്ഥയിൽ സുധാകരനെ പിന്തുണയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വവും.

ബ്രണ്ണൻ പഠനകാലത്ത് മുഖ്യമന്ത്രി പിണറായിയെ താൻ ഒറ്റ ചവിട്ടിന് വീഴ്ത്തിയതായും, എസ്എഫ്ഐ നേതാക്കളെ തന്റെ നേത്യത്വത്തിലുള്ള കെഎസ്‌യു പ്രവർത്തകർ അടിച്ചു നിരപ്പാക്കിയതായും കെ സുധാകരൻ കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമത്തോട് അവകാശപ്പെടുന്നു. അതിന് പിന്നാലെ സുധാകരൻ നടത്തിയ വാർത്താ സമ്മേളനത്തിൽ പഴയ കാലത്ത് നടത്തിയ കൊലപാതകത്തെ പറ്റിയും.

സേവറി ഹോട്ടലിന് ബോംബെറിഞ്ഞതും,
നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസ് പ്രവർത്തകർക്ക് പറ്റിയ കൈപ്പിഴയാണെന്നും കെപിസിസി പ്രസിഡന്റ് പരോക്ഷമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നാണുവിന്റെ ഭാര്യ ഭാര്‍ഗവി കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിലടക്കം പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വോഷണം പ്രഖ്യാപിക്കാനാണ് സിപിഐഎം തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സുധാകരൻ നടത്തിയ സമ്പത്തിക തട്ടിപ്പുകൾ അടക്കം കുത്തി പൊക്കി സുധാകരന്റെ മുൻ ഡ്രൈവർ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സുധാകരന്റെ ജീവിതം ഇനി അഴിക്കുള്ളിലാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button