fbpx

നിക്ഷേപ സൗഹൃദം: യുപിയെ കേരളം മാതൃകയാക്കണമെന്ന് സാബു ജേക്കബ്?

കൊച്ചി: നിക്ഷേപകരോടുള്ള സംസ്ഥാനങ്ങളുടെ സമീപനത്തിൽ യുപിയെ കേരളം മാതൃകയാക്കണമെന്ന്
വ്യവസായി സാബു ജേക്കബ്. പിന്നിലായിരുന്ന ഉത്തർപ്രദേശ് നിക്ഷേപ റാങ്കിങ്ങില്‍ എങ്ങനെ രണ്ടാം സ്ഥാനത്ത് എത്തിയെന്ന് നാം മനസിലാക്കണമെന്നും കിറ്റെക്സ് എംഡി ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് നേരിട്ടാണ് പുതിയ വ്യവസായങ്ങള്‍ക്ക് എല്ലാം ക്ലിയറന്‍സ് നല്‍കുന്നതെന്നും സാബു ജേക്കബ് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

കിറ്റെക്സ് കേരളത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ താൻ തുറന്നു പറഞ്ഞപ്പോള്‍ ഒഡിഷ, ഗുജറാത്ത്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്ന് കമ്പനിക്ക് ക്ഷണം ലഭിച്ചു. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ വ്യവസായികളെ ക്ഷണിക്കുന്ന സമീപനമാണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതിന് പുറമെ തങ്ങളുടെ പുതിയ പദ്ധതിക്ക് എന്തെല്ലാം പ്രത്യേകമായി വേണമെന്നാണ് പല സംസ്ഥാനങ്ങളും ചോദിച്ചത്. ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാര്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിളിച്ചെന്നും സാബു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

അനാവശ്യമായി ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ മൂലം പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ച് കമ്പനി പ്രതിനിധികൾ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് നേതാവ് പിടി തോമസാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

പരിശോധനകൾ മൂലം സര്‍ക്കാരുമായി തങ്ങൾ ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു അറിയിച്ചത്. 3 വ്യവസായപാര്‍ക്കും ഒരു അപ്പാരൽ ആയുള്ള പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു തീരുമാനം.

അതേസമയം സംസ്ഥാന വ്യവസായ വകുപ്പ് നേതൃത്വത്തിൽ യാതൊരു വിധ പരിശോധനകളും കിറ്റെക്സ് കമ്പനിയിൽ നടന്നിട്ടില്ലെന്നും മറ്റു വകുപ്പുകളുടേയും, മജിസ്ട്രേറ്റിന്റേയും പരിശോധനകളാണ് നടന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി മന്ത്രി പി.രാജീവ് വ്യക്തമാക്കി.

കിറ്റെക്സിന്റെ പരാതികള്‍ മുഴുവൻ പരിശോധിക്കാനായി വ്യവസായ വകുപ്പുസെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി പി രാജീവ് വ്യക്തമാക്കി. വ്യവസായ സംരംഭങ്ങള്‍ കേരളത്തിൽ നിയമപ്രകാരം നടത്താനും, ആരംഭിക്കാനും ആഗ്രഹിക്കുന്ന ആര്‍ക്കും കേരള സർക്കാർ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പി രാജീവ് വ്യക്തമാക്കി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button