തെലങ്കാനയിൽ പരിശോധനകള്‍ ഉണ്ടാവില്ല; കേരളം പൊട്ടകിണറ്റിലെ തവള; കേരളത്തെ അപമാനിച്ച് സാബു എം ജേക്കബ്

കൊച്ചി: വ്യവസായ സൗഹൃദമെന്ന് അവകാശപ്പെടുന്ന കേരളം പൊട്ട കിണറില്‍ വീണ തവള ആണെന്ന് കിറ്റെക്‌സ് ഉടമ സാബു ജേക്കബ്. തെലുങ്കാനയില്‍ കിറ്റെക്‌സിന് ലഭിച്ചത് രാജകീയമായ സ്വീകരണമെന്ന് സാബു എം ജേക്കബ് പറഞ്ഞു. 1000 കോടി നിലവില്‍ തെലങ്കാനയില്‍ നിക്ഷേപിക്കുമെന്നും സാബു അറിയിച്ചു.

കമ്പനിക്ക് അധികമായി ഉണ്ടാകുന്ന ചിലവ് തെലുങ്കാന സര്‍ക്കാര്‍ വഹിക്കും, കമ്പനിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന മാലിന്യം നിര്‍മാര്‍ജ്ജന ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്, ഉദ്യോഗസ്ഥര്‍ വിവിധ പരിശോധനയുടെ പേരില്‍ കയറിയിറങ്ങില്ല എന്ന ഉറപ്പും, മുടങ്ങാത്ത വൈദ്യൂതി,ജലം, ഭൂമി, എന്നിവ തുച്ചമായ വിലക്ക് കിട്ടും, എന്നീ ഉറപ്പുകളാണ് തെലങ്കാന ഗവൺമെന്റ് തനിക്ക് മുന്നിലേക്ക് വെച്ചതെന്നും അദ്ദേഹം പരോക്ഷമായി ചൂണ്ടിക്കാട്ടി.

ടെക്‌സ്റ്റൈല്‍സിന് മാത്രമായി തെലുങ്കാനയിൽ വ്യവസായ പാര്‍ക്കും അത് കൂടാതെ ജനറലായ വ്യവസായ പാര്‍ക്കുമുണ്ട്.

ഇവിടെ മുപ്പത് ദിവസത്തിനുള്ളിൾ 11 ഓളം റെയിഡുകളാണ് നടന്നത്. എന്നാല്‍ തെലുങ്കാനയിൽ പരിശോധന എന്ന പേരില ഉദ്യോഗസ്ഥർ കയറിയിറങ്ങില്ല അക്കാര്യത്തിൽ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. റെയിഡ് നടക്കുമ്പോൾ. അത് മുന്‍കൂട്ടി അറിയിച്ചായിരിക്കുമയന്നും ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.

അൻപത്തി മൂന്ന് വര്‍ഷം കേരളത്തിലല്ല തങ്ങളുടെ വ്യവസായമെങ്കില്‍ ഇരട്ടി വളര്‍ച്ച നേടിയാനെ.സംസ്ഥാന സര്‍ക്കാരിന്റേത് പൊട്ടകിണറ്റില്‍ വീണതവളയുടെ അവസ്ഥയാണെന്നും സാബു പരിഹസിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button