fbpx

കിറ്റെക്‌സ് ഓഹരി വില കുത്തനെ ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 20 രൂപ; നിക്ഷേപകർ ഷെയർ വിറ്റൊഴിയുന്നു

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങിലെ കുതിപ്പിന് പിന്നാലെ കിറ്റക്സ് ഓഹരി വില കുത്തനെ ഇടിയുന്നു. ഓപ്പൺ ചെയ്തതിന് പിന്നാലെ 224 രൂപ വരെ വില വർധിക്കുകയും തുടർന്ന് ഷെയർ വീല കുത്തനെ ഇടിയുകയായിരുന്നു. 224 ൽ നിന്ന് കമ്പനിയുടെ വില ഏതാനും മണിക്കൂറുകൾ കൊണ്ട് കുറഞ്ഞത് 40 രൂപയാണ്. ഓപ്പണിങ് റേഞ്ചിൽ നിന്ന് ഏകദേശം 20,40 രൂപയാണ് കുറഞ്ഞത് (10%).

കിറ്റക്സ് വില ഇടിവ്/ Trading view, Google Graph

പരിസ്ഥിതി നിയമങ്ങളും, തൊഴിൽ നിയമങ്ങളും പാലിക്കാതെ കമ്പനിയ്ക്ക് കേരളത്തിൽ നിലനിൽപ്പില്ലെന്ന് കണ്ടതിന് പിന്നാലെ ആളുകൾ ഷെയർ വിറ്റ് ഒളിഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ്. കമ്പനിയുടെ പ്രതിനിധികൾ തെലുങ്കാനയിലേക്ക് പോകുന്നതും തെലുങ്കാന സർക്കാർ കമ്പനിക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചതും. അതിനെ തുടർന്നുണ്ടായ ബൈയ്യിങ്ങാണ് കിറ്റെക്സ് ഷെയർ വില അപ്പർ സർക്യൂട്ടടിക്കാൻ കാരണമായത്. തുടർന്ന് രാജ്യത്ത് തന്നെ ഇത് വലിയ രീതിയിൽ ചർച്ചയാകുകയും. തുടർന്ന് “സ്വിങ്ങ് ട്രേഡ് ചെയ്യുന്നവർ” ഓഹരി വാങ്ങിക്കൂട്ടുന്നതും വില കുത്തനെ ഉയരുന്നതുമാണ് കാണാനായത്.

700 ൽ നിന്ന് 69 ലേക്ക് വീണ കിറ്റെക്സ്  ഷെയർ വിലയുടെ ട്രേഡിംഗ് വ്യൂ ചാർട്ട്

768 ൽ നിന്നാണ് ഷെയർ വില കുറഞ്ഞ് 108 ലേക്ക് എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വന്ന കമ്പനി അനുകൂല വാർത്തകൾക്ക് പിന്നാലെ 108 ൽ നിന്ന് ബൈ ചെയ്തവർ മികച്ച ലാഭത്തോടെ വിറ്റ് ഒഴിയുന്നതാണ് ഇവിടെ കാണാനായത്. നിക്ഷേപകർ വിറ്റൊഴിയാൻ മറ്റൊരു കാരണം കമ്പനിയുടെ ലാഭം മുൻ വർഷങ്ങളിലേക്കാളും വർധനവ് രേഖപെടുത്താത്ത പശ്ചാത്തലവും. കേരളത്തിൽ നിന്ന് കമ്പനിയുടെ യൂണിറ്റ് തെലുങ്കാനയിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന കോടികളുടെ ചിലവും ചർച്ചയായ പശ്ചാത്തലത്തിലാണ് വില ഇടിയാൻ കാരണമായത്.15915 എന്ന എക്കാലത്തെയും ഉയർന്ന നില മറികടന്ന് നിഫ്റ്റി 50 കുതിച്ചു കയറിയ ദിവസം തന്നെ സ്റ്റോക്ക് വീണത് കിറ്റെക്സ് ഷെയർ ഹോൾഡേഴ്സിനെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. അതിനാൽ വരും ദിവസങ്ങളിലും വില കുത്തനെ ഇടിയാനാണ് സാധ്യത.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button