fbpx

കെഎം ഷാജിക്ക് ഇഞ്ചിക്കൃഷി ഉണ്ടോ?; വിജിലന്‍സ് അന്വോഷണ സംഘം കര്‍ണാടകയിലേക്ക്; കുരുക്ക് മുറുകുന്നു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലൻസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്. കർണാടകയിലേക്കാണ് അന്വോഷം നീങ്ങുന്നത്.

ഷാജിയെ ചോദ്യം ചെയ്യലിനായി വിജിലൻസ് പലതവണ വിളിപ്പിച്ചിരുന്നുവെങ്കിലും മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വോഷണ സംഘം കരുതുന്നത്. കൃഷിയിലൂടെയാണ് തനിക്ക് വരുമാനമെന്നും തനിക്ക് ഇഞ്ചികൃഷിയുണ്ടെന്നും ഷാജി ദ്രിശ്യ മാധ്യമങ്ങളിലൂടെ നേരത്തെ പ്രതികരിച്ചിരുന്നു.

തുടർന്ന് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം അന്വേഷിക്കാനാണ് അന്വേഷണ സംഘം കർണാടകയിലേക്കു പോവാനൊരുങ്ങുന്നതെന്നാണ് സൂചന. അടുത്ത ദിവസങ്ങളിൽ ഇതിന് വേണ്ട നടപടി ക്രമങ്ങളിലേക്ക് അന്വോഷണ സംഘം കടക്കുമെന്നാണ് സൂചന. കൃഷിയാണോ ഭൂമിയിടപാടുകൾ കർണാടകത്തിൽ ഉണ്ടോ എന്നീ കാര്യങ്ങളും വിജിലൻസ് അന്വേഷിക്കും.

കെഎം ഷാജിക്ക് വരവിൽ കൂടുതൽ സ്വത്തുള്ളതായി അന്വോഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് കഴിഞ്ഞ നവംബറിൽ പ്രാഥമികന്വേഷണം തുടങ്ങിയത്. ഷാജിയുടെ വീട്ടിൽ നേരത്തേയും വിജിലൻസ് പരിശോധന നടത്തി ഇരുന്നു.

 

Source
2

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button