fbpx

ഫോണ്‍ ചോര്‍ത്താനായി ആരാണ് പണം നല്‍കിയത്: മറയ്ക്കാനൊന്നുമില്ലെങ്കില്‍ മോദി കത്തയക്കണം; ആഞ്ഞടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: പെഗാസസ് ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും എംപിയുമായുന്ന സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. വിവാധവുമായി ബന്ധപെട്ട് ഫോൺ ചോർത്തലിൽ ഒന്നും മറയ്ക്കാനില്ലെങ്കിൽ മോദി ഇസ്രായേലിന് കത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സത്യം എന്തെന്ന് ചോദിച്ചറിയണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. പെഗാസസിന് പിന്നിൽ ആരാണെന്നും ഇതിനു വേണ്ടി കാശ് മുടക്കിയത് ആരാണ്.? ഇക്കാര്യത്തിൽ വിശദീകരണം വേണമെന്നും സ്വാമി പറഞ്ഞു.

ഫോൺ ടാപ്പിംഗ് ഡാറ്റാ ഹാക്കാങ്ങ് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാൻ പോകുന്നതായി സ്വാമി തന്നെയാണ് കഴിഞ്ഞ ദിവസം സൂചന നൽകിയത്. തുടർന്ന് ഞായറാഴ്ചയോടെയാണ് രാജ്യത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.

പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ അടക്കമുള്ള ആളുകളുടെ ഫോണുകൾ ആണ് ചോർത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം കൂടുതൽ ലോക നേതാക്കളൂടെ ഫോൺ ചോർത്തി എന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഫ്രാൻസും അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button