കിറ്റെക്‌സ് ഓഹരി വിലയിൽ ഇടിവ് തുടരുന്നു; 15 ദിവസം കൊണ്ട് കുറഞ്ഞത് 54 രൂപ ; ശ്രീലങ്കയിലെക്ക് ക്ഷണമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയും വിലയിടിവ് തുടരുന്നു

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ആഴ്ചകൾ ആയി നടത്തി വന്ന കുതിപ്പിന് പിന്നാലെ കിറ്റക്സിന്റെ ഓഹരി വില വീണ്ടും ഇടിയുന്നു. ഏതാനും വർഷങ്ങൾ മുൻപ് 767 ൽ നിന്ന് ഷെയർ വില വീണ് 69 ലേക്ക് എത്തുകയും. അവിടെ നിന്നും 171 എന്ന റേഞ്ചിൽ എത്തുകയും ചെയ്തിരുന്നു.

തുടർന്ന് കമ്പനിയ്ക്കെതിരെ കോൺഗ്രസ് എംഎൽഎമാരിൽ നിന്നും നാട്ടുകാരിൽ നിന്ന് ഉയർന്നു വന്ന പരാതിയ്ക്ക് പിന്നാലെ കമ്പനിയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വിവിധ പരിശോധനകൾ നടക്കുകയും മറ്റും ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിൽ വിലയിടിവ് തുടർന്ന് വന്ന പശ്ചാത്തലത്തിൽ, കമ്പനി നേരിടുന്ന പ്രശ്നങ്ങളും രാഷ്ട്രീയ എതിർപ്പുകളും പരോക്ഷമായി ചൂണ്ടിക്കാട്ടി കമ്പനി പ്രതിനിധികൾ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

തുടർന്ന് കമ്പനിയെ ക്ഷണിച്ചു കൊണ്ട് തെലുങ്കാന കർണാടക അടക്കമുള്ള വിവിധ സംസ്ഥാനങ്ങൾ രംഗത്ത് എത്തുകയും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഷെയർ വില കമ്പനിയെ പോലും ഞെട്ടിച്ച് കൊണ്ട് കുത്തനെ കൂടുകയുമാണ് ചെയ്തത്.

തുടർന്ന് ഷെയറുകൾ വാങ്ങി കൂട്ടിയ നിക്ഷേപർ 224 എന്ന റേഞ്ചിൽ പ്രോഫിറ്റ് ബുക്കിങ് നടത്തുകയും തുടർന്ന് കമ്പനിയുടെ വില ദിനംപ്രതി ഇടിയും ചെയ്തിരുന്നു. പ്രോഫിറ്റ് ബുക്കിങ്ങൂമായി ബന്ധപെട്ട് ഓഹരി വിപണിയിൽ പെന്നി സ്റ്റോക്കുകളിൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഈ പ്രക്രിയക്ക് പിന്നാലെ വില വീണ്ടും ഉയരുകയാണ് സാധാരണ ഗതിയിൽ കണ്ടുവരുന്നത്.

കമ്പനിയുടെ ഭാഗത്ത് നിന്ന് കൂടുതൽ റിപ്പോർട്ടുകളും ഭാവി പദ്ധതികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും പുറത്ത് വരാത്തത് നിക്ഷേപകർ ഷെയർ വിറ്റ് ഒഴിയാൻ കാരണമായി.

അതേസമയം കിറ്റെക്സിനെ ക്ഷണിച്ചു കൊണ്ട് ശ്രീലങ്കൻ പ്രതിനിധികൾ രംഗത്ത് എത്തുകയും, കമ്പനിക്ക് അനുകൂലമായ കൂടുതൽ വാർത്തകൾ പുറത്ത് വരുകയും ചെയ്തതിന് പിന്നാലെയും ഷെയർ വില കൂടാതെ ഇരുന്നതാണ് ഇന്നലെ നടന്ന വിലയിടിവിന് കാരണമായത്.

ജൂലൈ 15 തിയതി 224 റേഞ്ചിൽ എത്തിയ വില പിറ്റേദിവസം മുതൽ ഇടിയുന്നതാണ് കാണാനായത്. കഴിഞ്ഞ 15 ദിവസം കൊണ്ട് 58 രൂപയുടെ വിലയിടിവാണ് സ്റ്റോക്കിൽ വന്നത്. (35.23 ശതമാനം). വർഷങ്ങൾ പഴക്കമുള്ള കമ്പനി ആയിട്ടും fundamental ആയി ഒട്ടും സ്ട്രോങ് അല്ലാത്തതാണ് വിലയിടിവ് വരാൻ മറ്റൊരു കാരണം

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button