സാബു ജേക്കബ് ഏകാധിപതി; ട്വന്റി 20 യില്‍ വീണ്ടും കൂട്ടരാജി; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്

മഴുവന്നൂർ: കിറ്റെക്‌സ് എംഡി സാബുവിന്റെ ഏകാധിപതി നിലപാടുകളിൽ പ്രതിഷേധിച്ച് ട്വന്റി 20 ല്‍ വീണ്ടും കൂട്ടരാജി. രാജി വച്ച പ്രവർത്തകലിൽ കൂടുതൽ ആളുകളും സിപിഐഎമ്മിൽ ചേർന്നു.

ട്വന്റി 20യുടെ മഴുവന്നൂലെ 30ൽ കൂടുതൽ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുമാണ് രാജിവച്ച് സിപിമ്മിൽ ചേർന്നത്. രാജിവച്ച് വന്ന പ്രവർത്തകർക്ക് സിപിഎം ഇന്ന് സ്വീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

ആളുകൾക്ക് മോഹവാഗ്ദാനങ്ങൾ കൊടുത്ത് അധികാരത്തിൽ എത്തിയ 20/ 20 പഞ്ചായത്തിൽ വികസനങ്ങൾ നടപ്പിലാക്കിയില്ലെന്നും തുടർന്നാണ് തങ്ങൾ രാജി വെച്ചതെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.

അതേസമയം 20 20യുടെ മെമ്പർമാരെല്ലാം തന്നെ വെറും ഡമ്മികളാണെന്നും. ആർക്കും തന്നെ പഞ്ചായത്തിന്റേതായ പ്രവർത്തന രീതികൾ ധാരണയില്ലെന്നും രാജി വച്ച് വന്നവർ ചൂണ്ടിക്കാട്ടി. 20 20യുടെ ചെയർമാൻ സാബു പാർട്ടി പ്രവർത്തകരോട് പോലും ഏകാധിപതിയായാണ് പെരുമാറുന്നതെന്നും രാജി വച്ചു വന്നവർ ആരോപിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button