fbpx

ഇ ബുള്‍ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം

തിരുവനന്തപുരം: ഈബുള്‍ജെറ്റ് സഹോദരങ്ങൾക്ക് കോടതി ജാന്മ്യം നൽകി. വാഹനം രൂപമാറ്റം വരുത്തിയ സംഭവത്തിലും നികുതികൾ അടക്കാത്തതും ബൾബുകൾ ഘടിപ്പിച്ച് നിയമലംഘനം നടത്തിയതിനും മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞദിവസം ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിലെത്തിയ ഇവര്‍ ബഹളംവെച്ച് രംഗത്ത് എത്തുകയും തുടർന്ന് ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു.

കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനും 3500 രൂപ വീതം ഇരുവരും കെട്ടിവെയ്ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി

ഇവരുടെ വാഹന രജിസ്ട്രേഷൻ അടക്കം റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് തുടങ്ങിയതാണ് റിപ്പോർട്ടുകൾ. വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനാണ് രജിസ്ട്രേഷൻ റദ്ദാക്കുന്നത്. ഇതിന്റെ മുന്നോടിയായി ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് അടക്കം വരും ദിവസങ്ങളിൽ നൽകും

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button