വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷം, സ്വകാര്യ വാഹനം 20 വര്‍ഷം; കോർപ്പറേറ്റ് കമ്പനികൾക്ക് ഗുണകരമാകുന്ന പൊളിക്കല്‍ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ന്യൂഡൽഹി: പഴയതായ വാഹനം പൊളിക്കുന്നതിന് പ്രത്യേക നയം പ്രഖ്യപിച്ച് കേന്ദ്രം. പതിനഞ്ച് വർഷം കഴിഞ്ഞാൽ വാണിജ്യ വാഹനങ്ങൾ പൊതുനിരത്തിലിറക്കരുതെന്നും. 20 വർഷങ്ങൾക്കു ശേഷം സ്വകാര്യ വാഹനങ്ങൾ റോഡിൽ ഇറക്കാൻ പാടില്ലെന്നും കേന്ദ്രത്തേ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഫിറ്റല്ലാത്ത വാഹനങ്ങൾ മാത്രമാണോ പൊളിക്കുക എന്നതിൽ
വ്യക്തതയില്ല.

പുതു വാഹനങ്ങൾ വാങ്ങുമ്പോൾ റോഡ് നികുതിയിലും രജിസ്ട്രേഷനിലും ഇളവുകൾ നൽകുമെന്നും നരേന്ദ്ര മോഡി പറഞ്ഞു. പുതിയ നിയമം പ്രകാരം സ്വകാര്യ വാഹനങ്ങള്‍ ഇരുപത് വര്‍ഷവും വാണിജ്യപരമായ വാഹനങ്ങള്‍ പതിനഞ്ച് വര്‍ഷവുമാണ് പരമാവധി ഉപയോഗിക്കാനാവു.

അതിനുശേഷം ഈ വാഹനങ്ങൾ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന് വേണ്ടിയും ഇളവുകൾ നൽകാൻ വേണ്ടിയും ഏകജാലക സംവിധാനവും നടപ്പാക്കും.

വാഹനങ്ങള്‍ പൊളിക്കാനായി 70 കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും. അന്തരീക്ഷത്തിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ എല്ലാം തന്നെ നിര്‍ത്തലാക്കുമെന്നും ടെസ്റ്റിങ് നടത്തുമെന്നും മോദി വ്യക്തമാക്കി. ഈ നയത്തിലൂടെ മാത്രം 10,000 കോടി നിക്ഷേപം രാജ്യത്ത് വരും. 35,000 ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും പ്രധാനമന്ത്രി പരോക്ഷമായി കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതിയ പൊളിക്കൽ നയം ഏറ്റവും വലിയ പ്രതിസന്ധി ശ്രിഷ്ടിക്കുക സാധാരണക്കരിൽ ആകും, എന്നാൽ വാഹന നിർമ്മാതാക്കളായ കമ്പനിക്ക് ഈ നയം വലിയ രീതിയിൽ ഗുണകരമാകുമെന്നതാണ് വിലയിരുത്തൽ, പുതിയ വാഹനങ്ങളുടെ വിൽപ്പന കോവിഡ് പ്രതിസന്ധി മാറുന്നതോടെ വൻ തോതിൽ ഉണരും.

Click വിശദമായ വിവരങ്ങൾ വീഡിയോയിൽ

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button