കണ്ണൂർ സർവകലാശാലയ്‌ക്ക്‌ തെറ്റുപറ്റി; അത് തിരുത്തണമെന്ന് : എ വിജയരാഘവൻ

ആലപ്പുഴ : സിലബസിന്റെ കാര്യത്തിൽ കണ്ണൂർ സർവകലാശാലയ്‌ക്ക്‌ പ്രത്യക്ഷ തെറ്റുപറ്റിയെന്ന് എ വിജയരാഘവൻ. അത്‌ എത്രയും വേഗം തിരുത്തുകയാണ്‌ വേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സർവകലാശാലകൾ എന്നത് സ്വയംഭരണ സ്ഥാപനങ്ങളാണ്‌. അവ സംസ്ഥാന സർക്കാർ തീരുമാനമനുസരിച്ച്‌ പ്രവർത്തിക്കുന്നവ അല്ല. ഇക്കാര്യത്തിലുള്ള പാർട്ടിയുടെ നിലപാട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും മതനിരപേക്ഷതയ്‌ക്ക് സമാന്തരമായി വർഗീയത സമീപനത്തിന്റെ ധാരയും ഉണ്ടായിട്ടുണ്ട്‌. മതനിരപേക്ഷതയ്‌ക്ക് വേണ്ടിയാണ്‌ നാം നിലകൊള്ളേണ്ടതെന്നും. വർഗീയപരമായി ചേരിതിരിയ്‌ക്കുന്ന നിലപാടുകൾ എവിടെയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദപരമായ പാലാ ബിഷപ്പിന്റെ പ്രസംഗത്തെ പറ്റിയുള്ള ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ഒരു വിഭാഗത്തിൽ പെട്ട ആളുകൾ ഇത്തരം പ്രസ്‌താവനകൾ നടത്തിയാൽ മറ്റ് വിഭാഗം എതിരെ പ്രസ്‌താവന നടത്തും. ആ സാഹചര്യം അപകടകരമാണെന്നും വിജയരാഘവൻ പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button