സിപിഐഎമ്മും എല്‍ഡിഎഫും പിരിച്ചുവിടണമെന്ന് ; ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎമ്മും എല്‍ഡിഎഫും പിരിച്ചുവിട്ട ശേഷം എന.ഡിഎ.ഫിലേക്ക് ലയിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് ശോഭാ സുരേന്ദ്രന്‍. നാര്‍ക്കോട്ടിക്സ് ജിഹാദ് പരാമർശത്തിൽ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് ബിജെപി നേതാവ് ശോഭായുടെ ഈ പരാമര്‍ശം.

നാര്‍ക്കോട്ടിക്സ് ജിഹാദെന്ന ആരോപണത്തില്‍ സംസ്ഥാന സർക്കാർ എത്രയും വേഗം ജുഡീഷ്യല്‍ അന്വേഷണം തന്നെ പ്രഖ്യാപിക്കണമെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മുന്‍പ് ലൗജിഹാദിനെ പറ്റി സമാനമായ രീതിയിൽ ആശങ്ക ബിജെപി പ്രകടിപ്പിച്ചപ്പോള്‍ അന്ന് അവജ്ഞയോടെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടികൾ അഫ്ഘാനിസ്ഥാനിലേക്കും സിറിയയിലേക്കും തീവ്രവാദ പ്രവര്‍ത്തനത്തില്‍ സജീവമാകാൻ പോയത് മറക്കരുതെന്നും. സംസ്ഥാന ആഭ്യന്തര വകുപ്പ് നിര്‍ജീവമായിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button