അടുത്ത വിക്കറ്റും വീണു; കെ പി അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു ; സിപിഎമ്മിൽ ചേർന്നു; സുധാകരൻ പാർടി പിടിച്ചത്‌ താലിബാനെ പോലെയെന്നും അനിൽകുമാർ

തിരുവനന്തപുരം: കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ കെ.പി അനിൽകുമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. തന്റെ 43 വർഷം നീണ്ട കോൺഗ്രസ്‌ പ്രവർത്തനം ഇനി താൻ അവസാനിപ്പിക്കുയാണെന്നും അനിയൻ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡിസിസിയുടെ പുനഃസംഘടനയിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച്‌ നിലപാടെടുത്തതിന് പിന്നാലെ അനിൽകുമാറിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. അച്ചടക്കനടപടിയിൽ എന്താണ് തന്റെ പ്രതികരണത്തിന് കാരണമെന്ന് വിശദീകരണം നൽകിയിട്ട് പോലും തന്റെ സസ്‌പെൻഷൻ പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ്‌ രാജി.

സോണിയ ഗാന്ധി, കെ സുധാകരൻ അടക്കമുള്ള ആളുകൾക്ക് രാജിക്കത്ത്‌ നൽകിയ അനിൽ കുമാർ. സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നും വ്യക്തതമാക്കി. തന്റെ സഹകരണം ഉപാധികളില്ലാതെയാണെന്നും അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതിയ നേതൃത്വം പാർടിക്ക് വന്നതോടെ പഴയ ആളുകളെ നോക്കിയാണ്‌ ചിലർ നീതി വ്യക്തതമാക്കിയതെന്നും അനിൽകുമാർ പറഞ്ഞു. ഇനിയും കോൺഗ്രസിൽ നീതി നിഷേധിക്കപെടുമെന്ന് തനിക്ക് ഉത്തമബോധമുണ്ടെന്നും. കെ.സുധാകരൻ സംസ്ഥാനത്ത് പാർടി പിടിച്ചെടുത്തത്‌ താലിബാൻ തീവ്രവാദികളെ പോലെയാണെന്നും കോൺഗ്രസിൽ ഇപ്പോൾ ഏകാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ.പി.അനിൽകുമാർ സി.പി.എമ്മിനൊപ്പം ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. എ.കെ.ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി സ്വീകരിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button