വാക്‌സിനേഷന്‍ 90 ശതമാനം കടന്നതായി ആരോഗ്യ മന്ത്രി : നിര്‍ണായക നേട്ടം കൈവരിച്ച് കേരളം

തിരുവനന്തപുരം: കേരളത്തിലെ വാക്‌സിനേഷന്‍ തൊണ്ണൂറ് ശതമാനം കടന്നതായി വീണാ ജോര്‍ജ്. സംസ്ഥാനത്തിന് കൊവിഡ് 19 പ്രതിരോധത്തില്‍ നിര്‍ണായകമായ നേട്ടം തന്നെ കൈവരിക്കാനായതായും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്‌സിൻ ഒന്നാം ഡോസും രണ്ടാം ഡോസും എടുക്കുന്നതില്‍ ആരും തന്നെ വിമുഖത കാട്ടരുതെന്നും. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെടുന്നവരില്‍ കൂടുതലൂം വാക്‌സിനെടുക്കാത്ത ആളുകളാണെന്നും ആരോഗ്യ മന്ത്രി ഓർമിപ്പിച്ചു.

അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനി 2 വിന്റെ വകഭേദം എന്ന പ്രചാരണം തെറ്റാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മുൻപ് തന്നെ സംസ്ഥാനത്ത് 4 തരം ഡെങ്കിപ്പനികൾ ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞതായി സിപിഐഎം മുഖപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button