കെ റെയിൽ പദ്ധതി; എതിർപ്പിന്‍റെ പേരിൽ പുറകോട്ട് പോകില്ലെന്ന് : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ പദ്ധതിയില്‍ കോൺഗ്രസ് നിലപാടിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലുമായി ബന്ധപ്പെട്ട് ചിലർ ഉന്നയിക്കുന്ന എതിർപ്പിന്‍റെ പേരിൽ പദ്ധതിയിൽ നിന്ന് പുറകോട്ട് പോകില്ലെന്നും.

വളരെ കുറച്ചുസ്ഥലംമാത്രമാണ് പ്രസ്തുത പദ്ധതിക്ക് വേണ്ടത്. അർഹമായ നഷ്ടപരിഹാരം കൊടുത്ത്. കൃത്യമായ രീതിയിലുള്ള പുനരധിവാസ പദ്ധതി എല്ലായിടത്തും ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഏത് പദ്ധതി തന്നെ സംസ്ഥാനത്ത് വന്നാലും അതിനെ എതിർക്കാൻ ചിലരുണ്ടാകുന്നു. എന്ത് കൊണ്ടാണ് യുഡിഎഫ് ഇങ്ങനെയൊരു നിലപാട് എടുത്തെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയെ ഇത്തരത്തിൽ എതിർക്കുന്നത് കേരളത്തിന്റെ ഭാവിക്ക് നല്ലതല്ലെന്നും. എതിർപ്പ് കേരളത്തിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എതിർപ്പുകൽ കോൺഗ്രസ് നേതാക്കൾ പിൻവലിക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button