fbpx

സാധാരണക്കാരന് ഇരുട്ടടി; ഇന്ധനവില വീണ്ടും വർധിച്ചു; പെട്രോളിന് പിന്നാലെ 100 അടിക്കാൻ ഒരുങ്ങി ഡീസലും

കൊച്ചി: രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. ഒരുലിറ്റർ പെട്രോളിന് എറണാകുളത്ത് 28 പൈസയും, ഡീസലിന് 34 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.

ഇതോടെ ഒരുലിറ്റർ പെട്രോളിന് 102 രൂപ മുകളിലാണ് പ്രദേശിക തലത്തിൽ വില. 95.80 രൂപയാണ് ഡീസലിന്. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് പെട്രോൾ ഡീസൽ വില വര്‍ധിപ്പിച്ചത്. ഇത്തരത്തിൽ വില ഉയർന്നാൽ പെട്രോളിന് പിന്നാലെ ഡീസൽ വിലയും സെഞ്ച്വറി അടിക്കാനാണ് സാധ്യത.

വരും ദിവസങ്ങളിലും പെട്രോൾ ഡീസൽ വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പ്രതിസന്ധിക്കിടെ പെട്രോൾ ഡീസൽ പാചകവാതക വില ഉയർന്നത് വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് വഴിവെച്ചെക്കും.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button