സംസ്ഥാനത്ത് ശക്തമായ മഴ; ജില്ലകളിൽ ഓറഞ്ച് അലേർട്ട് , ജാഗ്രത നിർദേശം

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ ഫലമായി സംസ്ഥാനത്തെങ്ങും അതി ശക്തമായ മഴ. ഇടുക്കി ജില്ലയിലും ഡാമിന്റെ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. അതേസമയം കേരളത്തിൽ ഒരു മണിക്കൂറുകളിൽ തന്നെ മഴ വ്യാപകമാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തതമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മദ്ധ്യ തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വൈകുന്നേരത്തോടെ കേരളത്തിലെ വടക്കൻ ജില്ലകളിലേക്കും ഈ കനത്ത മഴ നീങ്ങുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ല മുതൽ കോഴിക്കോട് ജില്ല വരെയുള്ളവർ ജാഗ്രത പാലിക്കണമെന്നും ഈ ജില്ലകളികൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വരുന്ന 24 മണിക്കൂർ കനത്ത ജാഗ്രത പുലർത്തേണ്ടതാണെന്നും ആരും തന്നെ. നദികളിലും അണക്കെട്ടുകളിലും ഇറങ്ങരുതെന്നും. വെള്ളം ശക്തമായി പുറത്തേക്കൊഴുകാൻ സാധ്യതയുള്ളതിനാൽ അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും കഴിയുന്നവർ ജാഗ്രത പാലിക്കുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മലയോര ജില്ലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button