മഴക്കെടുതി: കേരളത്തിന് 1 കോടി രൂപ സഹായം പ്രഖ്യാപിച്ച് സ്റ്റാലിന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ നൽകി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേരളത്തിൽ കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാടിന്റെ പ്രഖ്യാപനം.

മുൻപ് ഉണ്ടായ പ്രളയക്കെടുതിയിലും തമിഴ്നാട് കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനത്തിനുമായി ദലൈലാമ ട്രസ്റ്റും 11 ലക്ഷം സംഭാവന നൽകുമെന്ന് അൽപം മുമ്പ് വ്യക്തതമാക്കി.

അതേസമയം മഴ കനത്തതിനാൽ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ നാളെ 11 ന് ഉയർത്തും. മഴ വരും ദിവസങ്ങളിലും തുടർന്നാൽ മുൻകരുതലെന്ന നിലയിലാണ് ഡാം തുറക്കുന്നത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button