കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തേക്കും

പാലാ: വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ ജയദീപിന്റെ ലൈസൻസ്. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്യുമെന്ന് റിപ്പോർട്ട്.

വകുപ്പ് ജയദീപിന് കാരണം കാണിക്കൽ നോട്ടീസടക്കം നൽകിയതാണ് റിപ്പോർട്ടുകൾ. വെള്ളക്കെട്ടിലൂടെ ആളുകളുടെ ജീവന് അതൊരു വിധ വിലയും കൽപ്പിക്കാതെ കെഎസ്ആർടിസി ബസ് ഓടിച്ചതിന്റെ പേരിൽ ഇയാളെ കഴിഞ്ഞ ദിവസം സസ്പെൻഷൻ ചെയ്തിരുന്നു.

വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് കെഎസ്ആർടിസി ജയദീപനെ സസ്‌പെൻഡ് ചെയ്തത്. ഒരാളിന്റെ പൊക്കത്തിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് മുക്കാൽ ഭാഗം മുങ്ങിയ അവസ്ഥയിൽ ആയിരുന്നു ബസ്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായി മാറിയതോടെയാണ് മന്ത്രി തന്നെ ഇയാൾക്കെതിരെ നടപടി എടുത്തത്.

തുടർന്ന് നാട്ടുകാരാണ് ബസിനെ വെള്ളത്തിൽ നിന്ന് വലിച്ച് കരക്ക് കയറ്റിയതും. ബസിലെ യാത്രക്കാരെ പുറത്തെത്തിച്ചതും. സസ്പെൻഷനിലായതിന് പിന്നാലെ ഇയാൾ സർക്കാരിനേയും കെഎസ്ആർടിസിയേയും വിമർശിച്ചിരുന്നു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button