വി.എസിന് ഇന്ന് 98ാം ജന്മദിനം

തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും ജനപ്രിയ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന് ഇന്ന് 98 വയസ്. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമജീവിത്തിലാണ് വിഎസ്.

പ്രായത്തിന്റെ അവശതകൾ ഏതാനും നാളുകളായി വേട്ടയാടുന്നത് മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്നടക്കം വിഎസ് അച്യുതാനന്ദൻ വിട്ട് നിലക്കുകയാണ്.

തിരുവനന്തപുരത്തെ വസതിയിൽ മകന്റെ കുടെയാണ് വിഎസ് താമസിക്കുന്നത്. കേരളത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും വിഎസ് ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

പുന്നപ്ര വയലാർ ദിനാചരണത്തിന് ശേഷം വസതിയിൽ മടങ്ങിയെത്തിയ വിഎസിനെ ചില ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

തുടർന്ന് വിഎസിന് പൂർണ്ണ വിശ്രമാമാണ് വിദഗ്ദ ഡോക്ടർമാർ നിർദേശിച്ചത്. ടിവി വാർത്തകൾ കാണലും, പത്രവായനയും അദ്ദേഹം മുടക്കാറില്ല. ലളിതമായ രീതിയിലുള്ള ചടങ്ങുകളോടെ വിഎസിൻറെ പിറന്നാൾ കുടുംബം ആഘോഷിക്കും.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button