എന്റെ മൗനം വാചാലം; വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയിട്ടില്ല: കൂടുതൽ പറയിപ്പിക്കരുത്: കെ സുധാകരനോട് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തന്നോട് വൈരാഗ്യ ബുദ്ധിയോടെയാണ് ചില കോണ്‍ഗ്രസ് നേതാക്കൾ പെരുമാറുന്നതെന്ന കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി.

വൈരാഗ്യബുദ്ധിയോടെ താനിതുവരെ ആരോടും പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  വളരെ അച്ചടക്കത്തോടെ തന്നെ സുധാകരൻ പാര്‍ട്ടിയെ ഇനി അങ്ങോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹിച്ച ആളാണ് താനെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പരോക്ഷമായി ചൂണ്ടിക്കാട്ടി.

അതിനാൽ കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ താനായിട്ട് ഒരു തടസവുമുണ്ടാക്കാൻ പാടില്ലെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് മാത്രമാണ് ഞാൻ മൗനിയായി തന്നെ നില്‍ക്കുന്നത്. എന്നാൽ തന്റെ ഈ മൗനം വാചാലമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സുധാകരന്റെ പ്രസ്താവന വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും. സംഘടനയുടെ തിരഞ്ഞെടുപ്പ് നോക്കി നടത്തുന്ന ആൾ മത്സരിക്കാന്‍ പോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും വൈരാഗ്യബുദ്ധിയോടെ തന്നോട് പെരുമാറുന്നെന്നും താനുമായി സഹകരിക്കേണ്ടെന്ന് ഇവർ തീരുമാനിച്ചതായും സുധാകരൻ പരോക്ഷമായി ചൂണ്ടിക്കാട്ടിയിരുന്നു.

.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button