സ്റ്റാലിന് കേരളവുമായി ഒത്തുകളിക്കുന്നു; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കണമെന്ന് അണ്ണാഡിഎംകെയും ബിജെപിയും, വൻ പ്രതിഷേധവുമായി ബിജെപി തമിഴ്നാട് ഘടകവും
ചെന്നൈ: തമിഴ്നാട്ടിലും മുല്ലപ്പെരിയാർ ഡാം വിഷയം കത്തുന്നു. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്നും പഴയ ബേബിഡാം കൂടുതൽ ശക്തിപ്പെടുത്തണ മെന്നടക്കം ആവിശ്യപെട്ട് പ്രതിപക്ഷം പ്രതിഷേധം. ഡാമിന്റെ ജലനിരപ്പ് 142 അടി ആക്കണമെന്നാവിശ്യപ്പെട്ടാണ് അണ്ണാ ഡി.എം.കെയുടെ നേത്യത്വത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം തുടങ്ങിയത്.
തമിഴ്നാടിന് ഡാമിലുള്ള അവകാശം ഒരുകാരണവശാലും വിട്ടുകൊടുക്കരുതെന്നും അതിനെതിരെ ശക്തമായി തമിഴ് ജനത പ്രതികരിക്കണമെന്നും പ്രതിപക്ഷ പാർട്ടിയിലെ പ്രമുഖ നേതാവ് ഒ പനീര്‍സെല്‍വം ആവശ്യപ്പെട്ടു.
മധുര തേനി ശിവഗംഗ അടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളിൽ അടക്കം ബിജെപി പ്രതിഷേധം നടത്തി. 138 അടി വെള്ളം ആയപ്പോൾ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ട് കൊണ്ട് സ്റ്റാലിൻ സർക്കാർ കാട്ടിയത് കര്‍ഷകരോടുള്ള വഞ്ചനയെന്നാണെന്നും ഡിഎംകെ പറഞ്ഞു.
എംകെ സ്റ്റാലിന് കേരളവുമായി ഒത്തുകളിക്കുകയാണെന്നും അണ്ണാഡിഎംകെ ആരോപിച്ചു, വേദിയില്‍ പിണറായി വിജയൻ സര്‍ക്കാരിനെതിരെ മുദ്രാവാക്യവും ഉയർത്തി. ജയലളിത തമിഴ്നാട്ടിൽ നടത്തിയ നിയമപോരാട്ടം അട്ടിമറിക്കാനാണ് സ്റ്റാലിൻ നോക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ബിജെപിയുടെ തമിഴ്നാട്ടിലെ നേതാക്കളും മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് ഉണ്ട്. ജലനിരപ്പ് പഴയത് പോലെ ഉയർത്തണമെന്നാവശ്യപ്പെട്ട് ബിജെപിയും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തീരുമാനിച്ചതായി നേതാക്കൾ ഞങ്ങളോട് പ്രതികരിച്ചു. കൂടുതൽ കാര്യങ്ങൾ വാർത്ത സമ്മേളനത്തിലുടെ പ്രതികരിക്കുമെന്നും ബിജെപി നേതാവ് അണ്ണാമലൈ പ്രതികരിച്ചു. സ്റ്റാലിന് സിപിഎമ്മുമായി ഒത്തുകളിക്കുന്നുവെന്നും തമിഴ്നാട് ബിജെപി നേത്രത്വവും അധ്യക്ഷനും ചൂണ്ടിക്കാട്ടി.