ഇടുക്കി അണക്കെട്ട് ഉടൻ തുറക്കും; മുല്ലപ്പെരിയാറും തുറന്നേക്കും ?

ഇടുക്കി: ചെറുതോണി ഡാമിന്റെ ഷട്ടർ അൽപം സമയത്തിനുള്ളിൽ തുറക്കും. ഒരു ഷട്ടറാണ് ഉച്ചയ്ക്ക് ശേഷം തുറക്കുന്നത്. 40 സെമി വരെ ഉയർത്താനാണ് തീരുമാനം.

40,000 ലിറ്ററോളം ജലമാണ് സെക്കൻഡിൽ ഒഴുക്കിവിടുക. 2398.8 അടി ഉയരത്തിൽ വരെ ഡാമിൽ ജലനിരപ്പ് നിലവിലുണ്ട്. 2399.03 അടിയിൽ ജലം എത്തുമ്പോഴാണ് അലർട്ട് പ്രഖ്യാപിക്കുക

അതേസമയം ആരും തന്നെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ വെള്ളം ഉയരുന്നത് മുൻകൂട്ടി കണ്ടാണ് ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നാൽ അവിടെ നിന്നും വലിയ രീതിയിൽ ജലം ഒഴുകിയെത്തും. ഈ ജലം ഇടുക്കി ഡാമിൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഡാം തുറക്കുക.

ആശങ്കകൾക്ക് ഒരുതരത്തിലുമുള്ള അടിസ്ഥാനമില്ലെങ്കിലും ജില്ലാ ഭരണകൂടം പറഞ്ഞു. പെരിയാറിന്റെ പരിസര പ്രദേശങ്ങളിലും മറ്റും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കളക്ടർ പറഞ്ഞു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകളും ഉടൻ തന്നെ തുറന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button