ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കും; ബിജെപി സംഘപരിവാർ സൈബര്‍ ആക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റ്; അനൂപ് രാധാകൃഷ്ണന്‍

തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ അവാര്‍ഡിന് തനിക്ക് ലഭിച്ചതിന് പിന്നാലെ താൻ നേരിടുന്നത് ഭീകര സൈബര്‍ ആക്രമണമാണെന്ന് അനൂപ് രാധാകൃഷ്ണന്‍.

ബിജെപി നടത്തുന്ന പ്രചാരണം ഞാൻ രാജ്യദ്രോഹകുറ്റം ചെയ്തെന്ന രീതിയിലാണ്, എന്നാല്‍ ബിജെപി സംഘപരിവാർ പ്രവർത്തകർ വസ്തുതകള്‍ മനസിലാക്കാതെയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അനൂപ് പ്രതികരിച്ചു.

തനിക്ക് വന്ന് കൊണ്ടിരിക്കുന്നത് തെറികളും വളരെ മോശം സന്ദേശങ്ങളുമാണ്. കഴിഞ്ഞ വർഷം മാര്‍ച്ച് അഞ്ചാം തിയ്യതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണാണിത്.

കോവിഡിന് ചാണക ചികിത്സ ഗോമൂത്ര ചികിത്സ അടക്കമുള്ളവ പ്രചരിച്ചത് ബിജെപി നേതാക്കൾ ആണ്.
2019,20 കാലഘട്ടത്തില്‍ വരച്ച കാർട്ടൂണുകൾക്കാണ് അക്കാദമി അവാര്‍ഡ് നൽകിയത്.

കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് അക്കാദമിയൂടെ ഫലപ്രഖ്യാപനം ഇത്രയും കാലം നീണ്ടത്. ഇന്ന് നമ്മുടെ രാജ്യത്ത് നൂറുകോടി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു അന്ന് ആ സാഹചര്യം അല്ലായിരുന്നതായും പരോക്ഷമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ ആ കാലഘട്ടത്തിലുള്ള കാര്യങ്ങളാണ് ഈ കാര്‍ട്ടുണിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് വീണ്ടും വരക്കുമെന്നും അദ്ദേഹം പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button