അറബികടലിൽ പുതിയ ന്യൂനമർദ്ദം; 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും ; വീണ്ടും ആശങ്ക

തിരുവനന്തപുരം: അറബികടലിൽ പുതിയൊരു ന്യുനമർദ്ദം കൂടി രൂപപ്പെട്ടതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലെ മധ്യക്കിഴക്കൻ കർണാടകയോട് ചേർന്ന സ്ഥലത്താണ് പുതിയ ന്യുനമർദ്ദം രൂപപ്പെട്ടത്.

വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ന്യുനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു.

47 ദിവസത്തിൽ രൂപപ്പെടുന്ന 8ാം മത്തെ ന്യുന മർദമാണ് ഇതാണ്. കേരള തീരത്തോട് അകന്ന് പോകുന്നതിനാൽ സംസ്ഥാനത്തിന് വലിയ ഭീഷണിയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

അതേസമയം കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട രീതിയിലുള്ള ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് എവിടെയും തീവ്രമഴ മുന്നറിപ്പില്ലെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

8 ജില്ലകളിലാണ് സംസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കാസർകോട്, കോഴിക്കോട്, എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button