കളിച്ചിട്ടും സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് എന്തിന് മാറ്റി നിർത്തണം ? മലയാളി താരം സഞ്ജുവിന് പിന്തുണയുമായി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ക്രിക്കറ്റ്ത്താരം സഞ്ജുവിനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സഞ്ചുവിനെ ബി.സി.സി.ഐ വീണ്ടും തഴയുകയാണെന്ന ആരോപണം ഉന്നയിച്ചാണ് മന്ത്രി സഞ്ജുവിന് ഫേസ്ബുക്കില്‍ കൂടി പിന്തുണ പ്രഖ്യാപിച്ചത്.

ഇന്ത്യൻ സെലക്ടർമാർ സഞ്ജുവിന് കുറച്ചുകൂടി പരിഗണന നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ട്വന്റി20 ടൂർണമെന്റിൽ സഞ്ജു സാംസൺ തകർത്തടിച്ചപ്പോൾ 52 റൺസാണ് 39 പന്തിൽ നേടിയത്. ഈ ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനമാണ് സഞ്ജു നടത്തിയത്.

ഐപിഎല്ലിൽ അടക്കം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ബാറ്ററും വിക്കറ്റ് കീപ്പറും സഞ്ജുവായിരുന്നു. സഞ്ജുവിനെ എന്തിന് ഇനിയും ഇന്ത്യൻ ടീമിൽ നിന്നു മാറ്റി നിർത്തുന്നതെന്നും ശിവൻ കൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button