Kerala Eduction കേരളത്തിന് അഭിമാനനേട്ടം ; കൊവിഡ് കാലത്തെ വിദ്യാഭ്യാസത്തിൽ കേരളം രാജ്യത്ത് ഏറ്റവും മുൻപിൽ

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സമയ വിദ്യാഭ്യാസത്തിലാണ് കേരളം ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിലെത്തിയത്. Kerala Eduction

ആനുവൽ സ്റ്റാറ്റസോഫ് എഡ്യൂക്കേഷൻ (ASER) പ്രസിദ്ധീകരിച്ച സർവേയിലാണ് കേരളം മുന്നിലെത്തിയത്. 91 ശതമാനത്തോളം വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും സർവേയിൽ പറയുന്നുണ്ട്.

ഓൺലൈൻ പഠനം രാജ്യത്താകെ 24.2 ശതമാനം കുട്ടികൾക്കാണ് നിലവിൽ സാധ്യമായതെന്നും സർവേ പറയുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാളും ഏറെ മുന്നിലാണ് ഓൺലൈൻ വിദ്യാഭ്യാസത്തിൽ കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

യുപി പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും പിന്നിൽ. സ്മാർട്ട് ഫോണുകളുടെ ലഭ്യതയിൽ അടക്കം കേരളം തന്നെയാണ് 1ാം സ്ഥാനത്ത്. കേരളത്തിൽ 97.5 ശതമാനം കുട്ടികൾക്കും അവരുടെ വീടുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാണ്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button