മാപ്പിളമാരില്‍ നിന്ന് കത്തിവാങ്ങി അവരുടെ കൈയ്യിൽ പേന നല്‍കിയത് ലീഗെന്ന്; കെ.എം ഷാജി

കോഴിക്കോട്: മലബാര്‍ സമരത്തെ പറ്റിയുള്ള പ്രചാരണങ്ങള്‍ക്ക് പരോക്ഷ തിരുത്തുമായി ലീഗ് മുൻ എംഎൽഎയും നേതാവുമായ കെഎം ഷാജി. സമരത്തിന്റെ ചരിത്രത്തെ വീണ്ടും പുനരാവിഷ്‌കരിച്ച് തീവ്രതയും വികാരവും ഇളക്കാനായിട്ട് ആരുംതന്നെ ശ്രമിച്ചാലും മുസ്ലിം ലീഗ് പാർട്ടിയും താനും അതിനെ ശക്തമായി തന്നെ എതിര്‍ക്കുമെന്ന് ഷാജി പറഞ്ഞു.

ചരിത്രത്തിൽ നിന്നും പാഠം ഉള്‍ക്കൊള്ളാനാണ് ശ്രമിക്കേണ്ടതെന്നും ലീഗ് നേതാവ് ചൂണ്ടിക്കാട്ടി.. മലബാറിന്റെ ചരിത്ര സമരത്തില്‍ വലിയ രീതിയിൽ പോരാട്ടം നടത്തിയ ആളുകളുടെ പ്രവര്‍ത്തനം വളരെ വലുതാണെങ്കിലും. ഒരുകാര്യം നാം ഓര്‍ക്കണം പുതിയൊരു സമൂഹം ഇപ്പോൾ പ്രതികരിക്കേണ്ടത് അതതുകാലഹട്ടത്തിന്റെ വിദ്യാഭ്യാസവും അറിവും വെച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ കാലഘട്ടത്തിലുള്ള ജനതക്ക് അത്തരത്തിൽ മാത്രമെ പ്രതികരിക്കാൻ കഴിയൂ. ആ കഥ പറഞ്ഞ് ഇപ്പോഴും ആവേശം കൊള്ളുന്ന ആളുകൾ ഒരു കാര്യം ഓർക്കണം.

മലബാർകലാപം നശിപ്പിച്ച ഒരു ജനതയെ ഉയര്‍ത്തിക്കൊണ്ട് വന്നൊരു ചരിത്രമുണ്ട്. ആലിമുസ്ല്യാര്‍ അടക്കമുള്ളവര്‍ അന്ന് സമരത്തിന്റെ മുന്നിലേക്കു പോയപ്പോള്‍ ഇത് അരുതെന്നുപറയാന്‍ മുല്ലക്കോയ തങ്ങള്‍ അടക്കമുള്ള മഹാന്‍മാര്‍ വന്നിട്ടുണ്ടെന്നും ഷാജി ഓർമിപ്പിച്ചു.

എറണാകുളം മുസ്ലിംലീഗ് സെമിനാറിൽ സംസാരിക്കവെയാണ് ഷാജിയുടെ ഇക്കാര്യം വ്യക്തമാക്കിയത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button