fbpx

ചെത്ത് തൊഴിലാളികളുടെ മക്കളാണെന്നതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങൾ; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മമ്പറം ദിവാകരന്‍

കണ്ണൂർ: കെ സുധാകരൻ പിണറായി വിജയനെതിരെ
നടത്തിയ ‘ചെത്ത് തൊഴിലാളിയുടെ മകന്‍’ എന്ന വിവാദ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. മുഖ്യമന്ത്രി ഞാനും ഒരു നാട്ടുകാരാണ്.

“തങ്ങളെക്കെ ചെത്തുതൊഴിലാളികളുടെ മക്കളായതിൽ അഭിമാനിക്കുന്നതായും” മമ്പറം ദിവാകരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ധര്‍മടം മണ്ഡലത്തില്‍ കൂടുതൽ വികസന പ്രവർത്തനങ്ങളു. പദ്ധതികളും കൊണ്ടുവരാൻ സാധിച്ചെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സുധാകരനെതിരെയും ഗുരുതരമായ ആരോപണങ്ങളും ദിവാകരൻ ഉന്നയിച്ചു. സ്കൂൾ നിർമാണത്തിനായി പിരിച്ച പണം എവിടെ എന്ന് സുധാകരൻ വ്യക്തമാക്കണമെന്നും ദിവാകരൻ ഇന്നലെ ആവിശ്യപെട്ടു. കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് സുധാകരനാണെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button