Pinarayi Vijayan | തിളക്കമാർന്ന പ്രകടനം നടത്താൻ ആകട്ടെ; നാവികസേനാ മേധാവിയായി ചുമതലയേറ്റ മലയാളി ആർ.ഹരികുമാറിന് ആശംസകൾ നേർന്ന്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ നാവികസേനയുടെ ( indian navy  ) പുതിയ മേധാവിയായി സ്ഥാനമേറ്റ ആർ.ഹരികുമാന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ( pinarayi vijayan  ) ട്വിറ്ററിൽ കൂടിയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. തിളക്കമാർന്ന പ്രകടനം നടത്താൻ ഹരികുമാറിന് ആകട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

അഡ്മിറലായി പ്രവർത്തിച്ചു വന്ന കരംബീർസിങ് സ്ഥാനം ഒഴിഞ്ഞതോടയാണ് ഹരികുമാർ നാവിക സേനയുടെ മേധാവിയായി സ്ഥാനം ഏറ്റെടുത്തത്.

ചുമതല ലഭിച്ചതിൽ തനിക്ക് ഏറെ അഭിമാശവും അതിലേറെ സന്തോഷവുമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രസ്തുത സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് ഹരികുമാർ.

Also Read ചെത്ത് തൊഴിലാളികളുടെ മക്കളാണെന്നതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങൾ; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മമ്പറം ദിവാകരന്‍

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button