നാടിന്റെ വികസനം തടയാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും ലീഗിനും ഒരേ സ്വരം; പദ്ധതികളുമായി മുന്നോട്ടു തന്നെയെന്ന് മുഖ്യമന്ത്രി , വികസനം ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെന്നും മുഖ്യമന്ത്രി

‘തിരുവനന്തപുരം: കെറെയിൽ പോകുന്ന ഒരിടവും പരിസ്ഥിതിലോലമായ മേഖല അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ എന്നത് പൂർണമായും പരിസ്ഥിതിയെ മൊത്തത്തിൽ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയാണെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തെ തടയാനായി ചിലശക്തികൾ ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. പദ്ധതി ഈ സമയം നടന്നില്ലെങ്കിൽ പിന്നെയെപ്പോഴാണ് വികസന പ്രവർത്തനങ്ങൾ നടക്കുകയെന്നും പിണറായി വിജയൻ ചോദിച്ചു.

കേരളത്തിന്റെ വികസനം തടയാന ബിജെപിക്കും കോണ്‍ഗ്രസിനും ലീഗിനും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ പദ്ധതികളുമായി സംസ്ഥാനം മുന്നോട്ടു തന്നെയെന്നും പിണറായി പറഞ്ഞു.

എല്‍ഡിഎഫ് കേരളത്തിൽ നേടിയ തുടര്‍ഭരണം ഈ രീതിയിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ നിരാശപ്പെടുത്തിയതായും പിണറായി വിജയൻ പറഞ്ഞു. . കേന്ദ്ര അവഗണനയില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇടത് മുന്നണി നടത്തിയ ധര്‍ണ്ണയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കെ.റെയിവിന്റെ ബാധ്യത കേരള സർക്കാർ വഹിക്കാൻ തയ്യാറാണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻപ് പദ്ധതിയുമായി സഹകരിച്ചവരിപ്പോൾ ചില തൊടു ന്യായങ്ങളുമായി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പറ്റുമെങ്കിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട് പ്രസ്തുത പ്രശ്നം വിശദീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 50 % വിഹിതം ശബരിപാതയ്ക്ക് ആയി സംസ്ഥാന സർക്കാർ വഹിക്കാമെന്ന് നേരത്തെ പറഞ്ഞാണ്. കേന്ദ്രസർക്കാർ അതിലും ആശങ്ക നിലനിർത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനം വേണ്ട എന്നതാണ് കേന്ദ്ര നിലപാട്.കോഴിക്കോട് വിമാനത്താവളത്തെ ഞെക്കി കൊല്ലാൻ ആണ് ശ്രമം നടക്കുന്നതെന്നും കേരളം എന്ന പേരാണോ കേന്ദ്ര പദ്ധതികൾ ലഭിക്കാൻ തടസമെന്നും അദ്ദേഹം പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button