മുസ്ലിംലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്; മത സംഘടനയല്ല; ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ

തിരുവനന്തപുരം: വഖഫ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേരളത്തിലെ വിവിധ പള്ളികളിൽ പ്രചാരണം നടത്തുമെന്ന് കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയ ലീഗ് നേതാവിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെടി ജലീൽ.

സലാം വ്യക്തതമാക്കിയ തീരുമാനം എത്രയും വേഗം ലീഗ് നേത്രത്വം പിൻവലിയ്ക്കണമെന്ന് ജലീൽ ആവിശ്യപെട്ടു. മുസ്ലിംലീഗ് എന്നത് കേവലമൊരു രാഷ്ട്രീയ പാർട്ടിയാണെന്നും അല്ലാതെ മത സംഘടനയല്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.

ലീഗിനു കീഴിൽ സംസ്ഥാനത്ത് ഒരിടത്തും പള്ളികളില്ലെന്നും, പള്ളികൾ പ്രതിഷേധങ്ങൾക്ക് വേദിയാക്കുമെന്ന തരത്തിൽ സലാം നടത്തിയ പ്രസ്താവന. തങ്ങളിടപെട്ട് എത്രയും വേഗം പിൻവലിപ്പിയ്ക്കണമെന്നും ജലീൽ ആവിശ്യപെട്ടു.

അതേസമയം മുസ്ലിം ലീഗ് നേതാവ് പിഎം.എ സലാമിനയതിരെ രൂക്ഷ വിമർശനവുമായി ഐ.എൻഎലും രംഗത്ത് എത്തിയിട്ടുണ്ട്. ആരാധനാലയങ്ങളെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ഒരുകാരണവശാലും ദുരുപയോഗം ചെയ്യുന്നതെന്നും ഐഎൻഎൽ നേതാവ് പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button