പള്ളികളെ ദുരുപയോഗം ചെയ്യരുത്; തീരുമാനം മുസ്ലിംലീഗ് പിൻവലിക്കണമെന്ന് ഐ.എൻ.എൽ

തിരുവനന്തപുരം: വഖഫ് ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ഉയർത്തിയ വിവാദത്തിൽ പ്രതികരണവുമായി ഐഎൻഎൽ.

പള്ളികളിൽ വരുന്ന വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്നാണ് ലീഗ് നേതാവ് പി.എം.എ സലാം കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയിരുന്നു ഇതിലാണ് ഐഎൻഎൽ നിലപാട് വ്യക്തമാക്കിയത്.

Also Read മുസ്ലിംലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്; മത സംഘടനയല്ല; ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ

ലീഗ് നേതാവിന്റെ ഈ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ചൂണ്ടിക്കാട്ടിയ ഐഎൻഎൽ, ഇത് അംഗീകരിക്കാൻ ആകില്ലെന്നും ഐ.എൻ.എൽ പ്രസിഡണ്ട് അബ്ദുൽ വഹാബ് പറഞ്ഞു.

രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് വേണ്ടി ആരാധനാലയങ്ങളെ ഇത്തരത്തിൽ ദുരുപയോഗിക്കുന്നത്. നിയമ വിരുദ്ധമാണെന്നും പ്രത്യാഘാതം ഉണ്ടാക്കുന്ന അവിവേകത്തിൽ നിന്നും ലീഗ് നേത്രത്വം പിന്തിരിയണമെന്നും ഐഎൻഎൽ ആവിശ്യപെട്ടു.

Also Read വെള്ളിയാഴ്ച ഇടതുസര്‍ക്കാരിതിരെ പള്ളികളില്‍ പ്രചാരണം നടത്തും ; മുസ്ലിം ലീഗ് നേതാവ് സലാം

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button